ഇതുവരെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 1730
Sunday, August 2, 2020 11:51 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ആ​ഗ​സ്റ്റ് ഒ​ന്ന് വ​രെ കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 1730 പേ​ർ​ക്കാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​ത് 492 പേ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ള്ള​ത് 698 പേ​രു​മാ​ണ്.
1356 പു​രു​ഷ​ൻ​മാ​രും 374 സ്ത്രീ​ക​ളു​മാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​തു​വ​രെ മൊ​ത്തം 1302 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.​
നി​ല​വി​ൽ 411 രോ​ഗ​ബാ​ധി​ത​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 454 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
പാ​ല​ക്കാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ൽ 63 പേ​രും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ട്ട് പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.
മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 124, പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 58, പെ​രു​ങ്ങോ​ട്ടു​കു​റു​ശ്ശി, പ​ട്ടാ​ന്പി ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി യ​ഥാ​ക്ര​മം 49,65 പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10063 പേ​രാ​ണ്. കോ​വി​ഡ് മ​ര​ണം ര​ണ്ടാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഇ​തു​വ​രെ 54,371 കോ​വി​ഡ് പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. റു​ട്ടീ​ൻ സാ​ന്പി​ൾ പ​രി​ശോ​ധ​ന 22345, സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സ് 3327, പൂ​ൾ​ഡ് സ​ർ​വൈ​ല​ൻ​സ് 6842, ഓ​ഗ് മെ​ന്‍റ​ഡ് സ​ർ​വൈ​ല​ൻ​സ് 195, റാ​പ്പി​ഡ് ആ​ൻ​റി​ജ​ൻ ടെ​സ്റ്റ് 2166 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ക​ണ​ക്ക്. ഇ​തി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും ഉ​ൾ​പ്പെ​ടും. ഇ​ത് കൂ​ടാ​തെ 950 പേ​ർ​ക്ക് ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​ട്ടു​ണ്ട്.