പാൽക്കാരനു കോവിഡ് സ്ഥിരീകരണം: വടക്കഞ്ചേരി ടൗണ്‌ നിശ്ചലമായി
Sunday, August 2, 2020 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ൽ വി​ത​ര​ണ​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ നി​ശ്ച​ച​ല​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം ടൗ​ണി​ലെ ക​ട​ക​ളെ​ല്ലാം അ​ട​ച്ചു. ഇ​യാ​ൾ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ടൗ​ണി​ലെ ഇ.​കെ.​നാ​യ​നാ​ർ ആ​ശു​പ​ത്രി​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​യാ​ണ്.​
പാ​ൽ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​ധ​പ്പെ​ട്ട ആ​ല​ത്തൂ​ർ കാ​വ​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​ക​ളും അ​ട​ച്ചി​ട്ടു​ണ്ട്.​ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​രും, ക​ട​ക​ളി​ലു​ള്ള​വ​രു​മാ​യി നൂ​റോ​ളം പേ​ർ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
​ഇ​തി​ൽ എ​ഴു​പ​ത് പേ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ൾ പ​നി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ശ​നി​യാ​ഴ്ച​യും എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. അ​വി​ടെ ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​
പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ക​ട​ക​ൾ അ​ട​പ്പി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ സ​ന്പ​ർ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. നാ​ളെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള വ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നെ കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.