റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, August 3, 2020 10:06 PM IST
നെന്മാ​റ: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​യി​ലൂ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ തെ​ക്കേ​ത്ത​റ​യി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ മ​ക​ൻ പ്ര​കാ​ശ് കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ കാ​ല​ത്ത് പ​ത്തി​ന് തി​രു​പ്പൂ​രി​ലാ​ണ് അ​പ​ക​ടം സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ന്ന പ്ര​കാ​ശ് കു​മാ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വൈ​കി​ട്ട് നാലോ​ടെ മ​രി​ച്ചു. അ​മ്മ: ക​മ​ലം. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ദീ​പ​ൻ, പ്ര​സ​ന്ന​ൻ.