നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ മഞ്ഞപ്ര സ്വദേശിക്കു കോ​വി​ഡ് സ്ഥി​രീ​ക​രണം
Friday, August 7, 2020 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൾ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​
യു എ ​ഇ യി​ൽ നി​ന്നും വ​ന്ന് നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ മ​ഞ്ഞ​പ്ര സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ജൂ​ലൈ മൂ​ന്നി​ന് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ 19ന് ​നി​രീ​ക്ഷ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും 23ന് ​കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ക​യും ചെ​യ്തു.​
തു​ട​ർ​ന്ന് ഈ ​മാ​സം ഒ​ന്നി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​
ഇ​തി​നി​ടി​യി​ൽ ഇ​യാ​ൾ പ​ല​രു​മാ​യും സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പെ​ട്ട പു​ളി​ങ്കു​ട്ടം, മ​ഞ്ഞ​പ്ര പ​ട്ട​ത്ത​റ, പൂ​ത്ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് മു​ത​ൽ ഈ ​മാ​സം 13 വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​റെ​ജി​മോ​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ഈ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളൂ.​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ അ​ഞ്ച് വ​രെ മാ​ത്ര​മേ ക​ട​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.