ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ്: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഇ​ന്ന്
Friday, August 7, 2020 12:54 AM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ, എ​രു​ത്തേ​ന്പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
കൊ​ഴി​ഞ്ഞാ​ന്പാ​റ ക​രു​വ​പ്പാറ​യി​ൽ ഒ​രു സ്ത്രീ​ക്കും എ​രു​ത്തേ​ന്പ​തി വ​ണ്ണാ​മ​ട​യി​ൽ ഒ​രു പു​രു ഷ​നു​മാ​ണ് രോ​ഗ​ബാ​ധ.
കോ​യ​ന്പ​ത്തൂ​രി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ ക​രു​വ​പ്പാ​റ സ്വ​ദേ​ശി​നി കോ​ഴി​പ്പാ​റ​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ണ്ണാ​മ​ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച പു​രു​ഷ​ന്‍റെ ഉ​റ​വി​ടം അ​റി​ഞ്ഞി​യി​ല്ല. കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു മ​രി​ച്ച ബാ​ർ​ബ​ർ ക​ണ്ണ​പ്പ​ന് (37) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ര​ത്തി. സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.
ക​ണ്ണ​പ്പ​ൻ മ​രി​ക്കു​ന്ന​തി​നു ര​ണ്ടു​ദി​വ​സം മു​ന്പു​വ​രെ രാ​ത്രി 12 വ​രേ​യും ഷോ​പ്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നൂ​റോ​ളം​പേ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ച്ച​താ​യും പ​റ​യു​ന്നു. കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​ന്നു​ന​ട​ക്കു​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വ് ആ​യാ​ലേ ഞാ​യ​റാ​ഴ്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നാ​കൂ എ​ന്ന​തും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്കി​ൽ മു​ഴു​വ​ൻ ബാ​ർ​ബ​ർ​ഷാ​പ്പു​ക​ളി​ലും മു​ടി വെ​ട്ടാ​നെ​ത്തു​ന്ന​വ​രു​ടെ പേ​രു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി.