ക​ല്ല​ടി​ക്കോ​ട്ട് ന​ട​ത്തി​യ ആ​ന്‍റി​ജെ​ൻ ടെ​സ്റ്റി​ൽ എ​ല്ലാ​വ​രും നെ​ഗ​റ്റീ​വ്
Sunday, August 9, 2020 12:35 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ല​ടി​ക്കോ​ട് ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജെ​ൻ ടെ​സ്റ്റി​ൽ 73 പേ​രും നെ​ഗ​റ്റീ​വാ​യി. ഇ​തു​വ​രെ എ​ട്ടു ക്യാ​ന്പു​ക​ളി​ലാ​യി 677 ടെ​സ്റ്റാ​ണ് ന​ട​ത്തി​യ​ത്. മു​ൻ ടെ​സ്റ്റു​ക​ളി​ൽ നാ​ല്പ​തോ​ളം​പേ​ർ ആ​ന്‍റി​ജെ​ൻ ടെ​സ്റ്റി​ൽ പോ​സി​റ്റീ​വാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നു ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ പ​ല​വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യി​രു​ന്നു. ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്. പ​രി​ശോ​ധ​ന​യി​ൽ 73 പേ​രും നെ​ഗ​റ്റീ​വാ​യ​ത് പ്ര​ദേ​ശ​ത്തി​നു ആ​ശ്വാ​സ​മാ​കു​ക​യാ​ണ്. സ​മീ​പ​പ്ര​ദേ​ശ​മാ​യ കാ​ഞ്ഞി​ക്കു​ളം, മ​ണി​ക്ക​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള​തി​നാ​ൽ കാ​ഞ്ഞി​ക്കു​ളം- കോ​ങ്ങാ​ട് റോ​ഡ് അ​ട​ച്ചു. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ക​യാ​ണ്.