ദു​ര​ന്ത നി​വാ​ര​ണ സേ​ന ശി​രു​വാ​ണി സ​ന്ദ​ർ​ശി​ച്ചു
Monday, August 10, 2020 12:10 AM IST
പാ​ല​ക്ക​യം :കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശി​രു​വാ​ണി​യി​ലെ മ​ഴ​ക്കെ​ടു​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.​ ഇന്നലെ രാവിലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സേ​ന അം​ഗ​ങ്ങ​ളും , ജ​ല​സേ​ച​ന വ​കു​പ്പ് ,കെ.​എ​സ്.​ഇ.​ബി ,വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​ത്. മ​ല​യി​ടി​ച്ച​ലി​ൽ റോ​ഡ് ത​ക​ർ​ന്ന എ​സ് ക​ർ​വ്വ് പ്ര​ദേ​ശ​വും , ശി​ങ്ക​ന്പാ​റ ആ​ദി​വാ​സി കോ​ള​നി​യും ,ശി​രു​വാ​ണി ഡാ​മും സ​ന്ദ​ർ​ശി​ച്ചു.​ നാ​ലു​ദി​വ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി കി​ട​ക്കു​ന്ന ശി​ങ്ക​ന്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​നും കെ.​എ​സ്.​ഇ.​ബി. നി​ർ​ദ്ദേ​ശം ന​ൽ​കി

മണ്ണാർക്കാട് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ

മ​ണ്ണ​ാർ​ക്കാ​ട്: താ​ലൂ​ക്കി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും താ​ലൂ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നും 8590901171 എ​ന്ന ന​ന്പ​റി​ൽ​വി​ളി​ക്കാ​വു​ന്ന​താ​ണ്.