മ​ണ്ണാ​ർ​ക്കാ​ട്ട് പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Monday, August 10, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട്ട് പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി.
​രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​ർ​ന്നാ​ൽ മ​ണ്ണാ​ർ​ക്കാ​ട് ഒ​രു സ​ന്പൂ​ർ​ണ അ​ട​ച്ചി​ട ലി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ എം​കെ സ​ജീ​വ് പ​റ​ഞ്ഞു.​ഉ​പ​ദേ​ശം നി​ർ​ത്തി ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രു ക്കു​ക​യാ​ണ് പോ​ലീ​സ്.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്നു​ണ്ടെ യെ​ന്ന​ത് പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.​
വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ നൂ​റ് ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രേ സ​മ​യം ആ​റ് പേ​ർ,200 ച​തു​ര​ശ്ര അ​ടി​യി​ൽ 12 പേ​ർ എ​ന്നി​ങ്ങ​നെ യെ ​അ​നു​വ​ദി​ക്കൂ.​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ,സാ​നി​ട്ടൈ​സ​ർ, മാ​സ്ക് ധാ​ര​ണം എ​ന്നി​വ ഉ​റ​പ്പ് വ​രു​ത്തു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വേ​ണം.​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ന്ന് പോ​കു​ന്ന​വ​രു​ടെ പേ​ര്,മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം.
​അ​ക്ഷ​യ പോ​ലു​ള്ള സാ​മൂ​ഹി​ക സേ​വ​ന​ങ്ങ ൾ ​ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ടു​ന്നി​ല്ലെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളാ​ണ്.​ഇ​ത് ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.​വ​ഴി​യോ​ര ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഒ​റ്റ,ഇ​ര​ട്ട അ​ക്ക സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കും.
ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​ഞ്ച് മ​ണി​ക്ക് മു​ന്പ് ക​ട​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്നും ജ​നം വീ​ടു​ക​ളി​ൽ ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.​സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.