നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി വ​ട​ക്ക​ഞ്ചേ​രി​യി​ൽ പി​ടി​യി​ൽ
Monday, August 10, 2020 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി വ​ട​ക്ക​ഞ്ചേ​രി​യി​ൽ പി​ടി​യി​ൽ.
തൃ​ശൂ​ർ ,പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ തൃ​ശൂ​ർ ഒ​ല്ലൂ​ർ മ​ര​ത്താ​ക്ക​ര ചൂ​ണ്ട​യി​ൽ വീ​ട്ടി​ൽ ബാ​ബു​രാ​ജി (സോ​ഡ​ബാ​ബു 40) നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചെ​റു​പു​ഷ്പം സ്കൂ​ളി​ന് സ​മീ​പം മ​ദ്യ​പി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​യാ​ളെ പോ​ലീ​സെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
ഇ​യാ​ൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ർ പു​തു​ക്കാ​ട് വ​ലി​യ​ത്ത് വീ​ട്ടി​ൽ മാ​നു​വ​ലി​ന്‍റെ വീ​ട്ടി​ലെ ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച് വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. വ​രു​ന്ന വ​ഴി മ​ണ്ണു​ത്തി​യി​ൽ നി​ന്ന് ര​ണ്ട് പ​വ​ന്‍റെ സ്വ​ർ​ണ്ണ മാ​ല​യും ഒ​രു മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു.
മ​ണ്ണു​ത്തി ആ​ന​ക്കൊ​ട്ടി​ൽ ജാ​ന​കി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് മാ​ല​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​ത്.​
മോ​ഷ്ടി​ച്ച മാ​ല വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​പ്പെ​ടു​ത്തി പ​ണം കൈ​പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​യാ​ൾ​ക്കെ​തി​രെ വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ 2017ൽ ​ബൈ​ക്ക് മോ​ഷ​ണ​മു​ൾ​പ്പെ​ടെ മൂ​ന്ന് മോ​ഷ​ണ​ക്കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. ഇ​യാ​ൾ പ​ണ​യ​പ്പെ​ടു​ത്തി​യ മാ​ല​യും, ബു​ള്ള​റ്റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.