മ​ധ്യ​വ​യ​സ്കൻ മ​രി​ച്ച നി​ല​യി​ൽ
Tuesday, August 11, 2020 10:16 PM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട്ടി​ൽ മ​ധ്യ​വ​യ​സ്കനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ലേ ക​വ​റ​ത്തോ​ട് റൈ​റ്റ​ർ​ച്ച​ള്ള ക​ളം പ​രേ​ത​നാ​യ സു​രേ​ശ​ന്‍റെ മ​ക​ൻ ഷാ​ർ​ല​ജ് (54) ആ​ണ് മരിച്ചത്.

ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​ൻ​ക്വസ്റ്റും ​പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.