പാലക്കാട്- തൃശൂർ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് പ​ട​രു​ന്ന​ത് ആ​ശ​ങ്ക
Thursday, August 13, 2020 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക പ​ട​രു​ന്നു.വാ​ണി​യ​ന്പാ​റ, ക​ല്ലി​ങ്ക​ൽ​പ്പാ​ടം, പ​ന്ത​ലാം പാ​ടം, മേ​രി​ഗി​രി പ്ര​ദ്ദേ​ശ​ങ്ങ​ൾ കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഹോ​ട്ട്സ്പോ​ട്ടാ​ക്കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​വി​ട​ങ്ങ​ളി​ലെ പോ​ക്ക​റ്റ് റോ​ഡു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ക​ട​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ട്ടി​ല്ലെ​ങ്കി​ലും ഹോ​ട്ട്സ്പോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്ക​ൽ വൈ​കു​ക​യാ​ണ്.

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്
ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ത്ത​ൻ​കു​ന്ന് സ്വ​ദേ​ശി​യാ​യ പു​രു​ഷ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.