ച​ങ്ങ​ലീ​രി കോ​സ് വേ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ
Thursday, August 13, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​രു​വ​ശ​ത്തെ​യും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് ച​ങ്ങ​ലീ​രി കോ​സ് വേ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. ഇ​തു​മൂ​ലം ഭീ​തി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. കു​മ​രം​പു​ത്തൂ​ർ- ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളെ​യും മ​ണ്ണാ​ർ​ക്കാ​ട്, ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഞെ​ട്ട​ര​ക്ക​ട​വി​ലെ കോ​സ് വേ​യു​ടെ കൈ​വ​രി​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.

1998 ജൂ​ലൈ 19നാ​ണ് എം​പി ഫ​ണ്ടി​ൽ​നി​ന്ന് തു​ക ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച പാ​ലം നാ​ടി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. പൊ​ന്പ്ര, കൂ​ട്ടി​ല​ക്ക​ട​വ്, എ​ള​ന്പു​ലാ​ശേ​രി, ക​രി​ന്പു​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രും സ്വ​കാ​ര്യ ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.കാ​ഞ്ഞി​ര​പ്പു​ഴ​യും നെ​ല്ലി​പ്പു​ഴ​യും ചേ​ർ​ന്നൊ​ഴു​കു​ന്ന പു​ഴ​യ്ക്കു കു​റ​കേ​യാ​ണു കോ​സ് വേ. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​തു​റ​ക്കു​ന്പോ​ഴു​മാ​ണ് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക.

ഇ​തോ​ടെ കോ​സ് വേ ​വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. നി​ല​വി​ൽ പൊ​ട്ടി​വീ​ണ കൈ​വ​രി​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​ന്ധി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ റോ​ഡും ത​ക​ർ​ന്നു യാ​ത്ര ദു​ർ​ഘ​ട​മാ​ണ്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തി​നെ​തി​രെ മു​ഹ​മ്മ​ദ് ഷ​ജീ​ർ, മ​ൻ​സൂ​ർ, റൗ​ഫ്, ഷാ​ഹി​ൻ, റ​ഫാ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.കോ​സ് വേ​യ്ക്കു പ​ക​രം പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യം.