നെന്മാറ​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അടക്കം 10 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 1:00 AM IST
നെന്മാ​റ: നെന്മാറ​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നു​ൾ​പ്പെ​ടെ 10 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ വ​രു​ന്ന മ​റ്റ് അം​ഗ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക്വാ​റ​ന്‍റീ​നി​ലാ​ക്കി. ഇ​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് അ​ട​ച്ചു. ഓ​ഫി​സി​ലും പ​രി​സ​ര​ത്തും ഇ​ന്ന് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ നി​ര​ന്ത​രം കേ​സെ​ടു​ക്കു​ക​യും പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും തി​ര​ക്കു​പി​ടി​ച്ച ടൗ​ണു​ക​ളി​ൽ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി സി​ഐ. എ. ​ദീ​പ​കു​മാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ നെ·ാ​റ പ​ഞ്ചാ​യ​ത്തി​ലെ 13, 17 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി തു​ട​രു​ക​യാ​ണ്.

ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടും

പാ​ല​ക്കാ​ട്: കൊ​ട്ടേ​ക്കാ​ട് പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 160 ബി ​ലൈ​ൻ ലെ​വ​ൽ ക്രോ​സ് (ന​ട​ക്കാ​വ് ഗേ​റ്റ്) ഇന്ന് ​രാ​വി​ലെ ഏ​ഴു​മു​ത​ൽ 17ന് ​രാ​ത്രി ഏ​ഴു​വ​രെ അ​ട​ച്ചി​ടും. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ണ്ടി​മ​ഠം മ​ന്ത​ക്കാ​ട് റോ​ഡു​വ​ഴി പോ​ക​ണ​മെ​ന്ന് സ​തേ​ണ്‍ റെ​യി​ൽ​വേ പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ന​ൽ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.