ക​യ​റാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ​ പ​ള​ളി​യി​ൽ സ​ത്യാ​ഗ്ര​ഹ റി​ലേ സ​മ​രം
Wednesday, September 16, 2020 1:01 AM IST
നെന്മാറ: പ​രി​ശു​ദ്ധ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ദൈ​വാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​ള്ളി കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ​യും സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യാ​ക്കോ​ബാ​യ സ​ഭ കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ത്തു​ന്ന ഇ​ട​വ​ക​ത​ല സ​ത്യാ​ഗ്ര​ഹ റി​ലേ​സ​മ​രം ക​യ​റാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ഇ​ട​വ​ക​പ​ള്ളി​യി​ൽ നാ​ലാം​ദി​വ​സ​ത്തി​ലേ​ക്ക്.
മൂ​ന്നാം​ദി​വ​സം ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​മോ​ൻ ജോ​സ​ഫ് ഇ​ട​വ​കാം​ഗം ഫാ. ​ബേ​സി​ൽ ഏ​റാ​ടി​കു​ന്നേ​ൽ, എ​രു​ക്കും​പ​ള്ളി വി​കാ​രി ഫാ.​അ​നി ജോ​ണ്‍ വൈ​നി​ല​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ട്ര​സ്റ്റി റ​ജി​മോ​ൻ പ​തി​ക്ക​ൽ, ജോ​യ​ന്‍റ് ട്ര​സ്റ്റി ജോ​യ് നാ​ര​ങ്ങ​ത്തോ​ട്ട​ത്തി​ൽ, കെ.​ടി.​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.