ത​ങ്ക​മ​ണി​യ്ക്ക് ഗ്രാമപ​ഞ്ചാ​യ​ത്തി​ന്‍റെ ഇടപെടലിൽ പുതുജീവൻ
Thursday, September 17, 2020 12:24 AM IST
നെന്മാ​റ: ബ​ന്ധു​ക്ക​ളി​ല്ലാ​ത്ത ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന ത​ങ്ക​മ​ണി​യ്ക്ക് അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പു​തു ജീ​വ​ൻ.
അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ങ്ങോ​ട്ടു​പ​റ​ന്പി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ക​മ​ണി നാ​യ്ക്ക​നാ​ണ് വാ​ർ​ധ​ക്യ അ​വ​ശ​ത​ക​ളി​ൽ നി​ന്ന് പു​തി​യ ഇ​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.
സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ർ​മ്മി​ച്ച ഷെ​ഡി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ളെ ത​ത്ത​മം​ഗ​ലം തൂ​വ​ൽ​സ്പ​ർ​ശം ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് മാ​സം മു​ത​ൽ ജ​ന​കീ​യ അ​ടു​ക്ക​ള​വ​ഴി ഇ​ദ്ദേ​ഹ​ത്തി​ന് ഭ​ക്ഷ​ണം ന​ൽ​കി​വ​ന്നി​രു​ന്നു.
അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഷെ​ഡ്ഡി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും സ​ഹി​ച്ച് പ​ര​സ​ഹാ​യം കൂ​ടാ​തെ പ്രാ​ഥ​മി​ക കൃ​ത്യം പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത​യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. തൂ​വ​ൽ​സ്പ​ർ​ശം കേ​ന്ദ്ര​ത്തിെ​ൻ സെ​ക്ര​ട്ട​റി ജാ​ഫ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​മ​ണി​യെ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.