""ഓർമയുണ്ടോ 25 വർഷം മുന്പത്തെ ലക്ഷം തൊഴിൽദാന പദ്ധതി''
Thursday, September 17, 2020 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പാ​ണ്ടാം​കോ​ട് കു​ള​ത്തി​ങ്ക​ൽ ഹ​രി​ദാ​സ് ഇ​ട​യ്ക്കി​ടെ താ​ൻ നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ള്ള ല​ക്ഷം തൊ​ഴി​ൽ​ദാ​ന​പ​ദ്ധ​തി​യു​ടെ തൊ​ഴി​ൽ കാ​ർ​ഡ് എ​ടു​ത്ത് മ​റി​ച്ച് നോ​ക്കും.
പ​ല കു​റി വാ​യി​ച്ച് വ​രി​ക​ളെ​ല്ലാം മ​നഃ​പാ​ഠ​മാ​ക്കി​യ​താ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് വാ​യി​ച്ചാ​ലെ ഹ​രി​ദാ​സ​ന് സം​തൃ​പ്തി​യാ​കു. ഒ​രു​ല​ക്ഷം യു​വ​ജ​ന​ങ്ങ​ൾ​ക്ക് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ൽ എ​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ​ദാ​ന​പ​ദ്ധ​തി​യു​ടെ അം​ഗ​ത്വ പു​സ്ത​ക​മാ​ണ് 60 വ​യ​സി​നോ​ട​ടു​ത്ത ഹ​രി​ദാ​സ് ഇ​ട​യ്ക്ക് പൊ​ടി​ത​ട്ടി​യെ​ടു​ത്ത് നോ​ക്കു​ന്ന​ത്.
25 വ​ർ​ഷം​മു​ന്പ് 100 രൂ​പ അം​ഗ​ത്വ ഫീ​സും 1000 രൂ​പ പ​ദ്ധ​തി വി​ഹി​ത​വു​മാ​യി അ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ളാ​ണി​തെ​ല്ലാം. കാ​ൽ നൂ​റ്റാ​ണ്ട് മു​ന്പ് 100 രൂ​പ​യ്ക്കും 1000 രൂ​പ​യ്ക്കു​മു​ണ്ടാ​യി​രു​ന്ന മൂ​ല്യം ചെ​റു​താ​യി​രു​ന്നി​ല്ലെ​ന്ന് ഹ​രി​ദാ​സ് പ​റ​യു​ന്നു. അ​ന്ന് ഈ ​പ​ണം ക​ണ്ടെ​ത്താ​ൻ പ​ല​രും ഏ​റെ ബു​ദ്ധി​മു​ട്ടി.
എ​ന്നാ​ൽ ഒ​രു തൊ​ഴി​ലി​ന​ല്ലേ​യെ​ന്ന് ക​രു​തി ക​ടം​വാ​ങ്ങി​യും മ​റ്റു​മാ​ണ് പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം എ​ടു​ത്ത​ത്. ഹ​രി​ദാ​സി​നെ​പ്പോ​ലെ വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ 20 വ​യ​സു മു​ത​ൽ 35 വ​യ​സു വ​രെ പ്രാ​യ​മു​ള്ള ഒ​രു​ല​ക്ഷം യു​വ​തി യു​വാ​ക്ക​ൾ പ​ദ്ധ​തി​വി​ഹി​തം അ​ട​ച്ച് തൊ​ഴി​ലി​നാ​യി കാ​ത്തി​രു​ന്നു.
കാ​ത്തി​രി​പ്പി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യെ​ത്തു​ന്പോ​ഴും യാ​തൊ​രു മാ​റ്റ​വു​മി​ല്ല. കൃ​ഷി, മൃ​ഗ​സം​ര​ഷ​ണം, ക്ഷീ​ര​വി​ക​സ​നം, മ​ത്സ്യ വി​ക​സ​നം എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ഖ്യാ​പി​ത തൊ​ഴി​ൽ മേ​ഖ​ല​ക​ൾ. ഇ​തി​ൽ കു​റ​ച്ചു​പേ​ർ​ക്ക് ചെ​റി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് നാ​മ​മാ​ത്ര​മാ​യ ആ​നു​കൂ​ല്യം കി​ട്ടി​യെ​ന്ന് പ​റ​യു​ന്നു. ഭൂ​രി​ഭാ​ഗം​പേ​രും വ​ഞ്ചി​ത​രാ​യി.
തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് കു​റ​ഞ്ഞ​ത് അ​ഞ്ചു​സെ​ന്‍റ് കൃ​ഷി​ഭൂ​മി വേ​ണം. എ​ഴു​ത്തും വാ​യ​ന​യും അ​റി​യ​ണം. പ​ത്തു​ശ​ത​മാ​നം തൊ​ഴി​ൽ എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ക്ക​ൾ​ക്ക്.
30 ശ​ത​മാ​നം സ്ത്രീ​ക​ളാ​ക​ണം, 60 വ​യ​സി​നു​ശേ​ഷം 1000 രൂ​പ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, 30,000 രൂ​പ​മു​ത​ൽ 60,000 രൂ​പ​വ​രെ ഗ്രാ​റ്റു​വി​റ്റി, മ​ര​ണ​ശേ​ഷം അ​വ​കാ​ശി​ക്ക് ഒ​രു ല​ക്ഷം രൂ​പ.​അം​ഗ​ത്വം എ​ടു​ത്ത​തി​നു​ശേ​ഷം ശാ​രീ​രി​ക, മാ​ന​സി​ക അ​വ​ശ​ത പൂ​ർ​ണ​മാ​യി സം​ഭ​വി​ച്ചാ​ൽ 200 രൂ​പാ മു​ത​ൽ 750 രൂ​പ​വ​രെ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, 60 വ​യ​സി​നു​മു​ന്പ് മ​രി​ച്ചാ​ൽ അ​വ​കാ​ശി​ക്ക് 25,000 രൂ​പ​മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ​വ​രെ ആ​നു​കൂ​ല്യം. സ്വ​മേ​ധ​യാ അം​ഗ​ത്വം വേ​ണ്ടെ​ന്നു വ​ച്ചാ​ൽ 1000 രൂ​പ തി​രി​ച്ച് ന​ല്കാം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ​ദ്ധ​തി വ​ഴി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ അം​ഗ​ത്വ​ഫീ​സും പ​ദ്ധ​തി വി​ഹി​ത​വു​മാ​യി ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും വാ​ങ്ങി​യ 1100 രൂ​പ വീ​തം ഒ​രു ല​ക്ഷം യു​വ​തി യു​വാ​ക്ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക എ​വി​ടെ​യാ​ണെ​ന്ന് പോ​ലും ആ​ർ​ക്കും അ​റി​യു​ന്നി​ല്ല. ഈ ​പ​ണം എ​ന്തു ചെ​യ്തു​വെ​ന്ന് അം​ഗ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ സം​ഘ​ട​ന​യാ​യ ഒ​രു​ല​ക്ഷം യു​വ​ജ​ന ക​ർ​ഷ​ക സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
അ​ന്ന​ത്തെ പ​ണ​ത്തി​ന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കി ഒ​രു​ല​ക്ഷം അം​ഗ​ങ്ങ​ൾ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ​വീ​തം പെ​ൻ​ഷ​ൻ ന​ല്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 60 വ​യ​സ് ക​ഴി​ഞ്ഞാ​ൽ പ​ദ്ധ​തി വ​ഴി പെ​ൻ​ഷ​ൻ ല​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്ന​തും യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
60 വ​യ​സ് ക​ഴി​ഞ്ഞാ​ൽ ഏ​തെ​ങ്കി​ലു​മൊ​ക്കെ പെ​ൻ​ഷ​ൻ ഇ​ന്ന് എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ഒ​രാ​ൾ​ക്ക് ഒ​രു പെ​ൻ​ഷ​ൻ മാ​ത്ര​മേ ല​ഭ്യ​മാ​കു. പി​ന്നെ പ​ദ്ധ​തി​വ​ഴി എ​ങ്ങ​നെ പെ​ൻ​ഷ​ൻ കി​ട്ടു​മെ​ന്നാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പാ​യി മാ​ത്ര​മേ ഇ​തി​ന് കാ​ണാ​നാ​കു എ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.