അരക്കുർശിയിൽ ഞാ​റുന​ടീ​ലു​മാ​യി സേ​വ് മ​ണ്ണാ​ർ​ക്കാ​ട്
Thursday, September 17, 2020 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ സേ​വ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​മ്മു​ടെ മ​ണ്ണ് ന​മ്മു​ടെ ജീ​വ​ൻ ​എ​ന്ന ആ​ശ​യ​ത്തോ​ടെ ത​രി​ശ് നി​ല​ത്തെ പ​ച്ച​ക്ക​റി കൃ​ഷി തു​ട​രു​ന്ന​തോ​ടൊ​പ്പം നെ​ൽ​കൃ​ഷി​യും ചെ​യ്യ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​കു​ർ​ശി പ്ര​ദേ​ശ​ത്തെ ര​ണ്ട് ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ നെ​ൽ​കൃ​ഷി​ക്ക് വേ​ണ്ടി ഞാ​ർ ന​ടീ​ൽ ന​ട​ത്തി.​സേ​വ് മ​ണ്ണാ​ർ​ക്കാ​ട് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​യ ഫി​റോ​സ് മ​നൂ​സ്,അ​സ്ലം അ​ച്ചു ഫ​സ​ൽ,മു​നീ​ർ,ദീ​പി​ക,ഫ​ക്രു​ദ്ദീ​ൻ,സു​ഹ്റ കാ​രാ​ട്ട്,സ​ലാം ക​രി​ന്പ​ന, ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.