ക​ല്യാ​ണ​പ്പേ​ട്ട റോ​ഡി​ൽ ഉ​ണ​ങ്ങി​യ വൃ​ക്ഷ​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി
Thursday, September 17, 2020 12:24 AM IST
ചി​റ്റൂ​ർ: ക​ല്യാ​ണ​പ്പേ​ട്ട-​കോ​രി​യാ​ർ​ച്ച​ള്ള പാ​ത​യി​ൽ കാ​ല​പ്പ​ഴ​ത്തി​ൽ ഉ​ണ​ങ്ങി​യ പ​ത്തോ​ളം വ​ലി​യ വൃ​ക്ഷ​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യു​ന്പോ​ഴും കാ​റ്റ​ടി​ക്കു​ന്പോ​ഴും കൊ​ന്പു​ക​ൾ റോ​ഡി​ൽ പൊ​ട്ടി​വീ​ഴു​ന്ന​തു പ​തി​വാ​ണ്.
മ​ര​ക്കൊ​ന്പ് വീ​ണ് ഇ​ല​ക്ട്രി​ക്ക​ൽ പൊ​ട്ടി ഗ​താ​ഗ​ത​ത​ട​സ​വു​മു​ണ്ടാ​കാ​റു​ണ്ട്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ക​ന്നി​മാ​രി-​ആ​ലാം​ക​ട​വ് റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച​തോ​ടെ മി​ക്ക മ​ര​ങ്ങ​ളും റോ​ഡി​ലേ​ക്ക് അ​തി​ക്ര​മി​ച്ചാ​ണ് നി​ല്ക്കു​ന്ന​ത്. റോ​ഡ് വ​ക്ക​ത്തേ​ക്ക് ചെ​രി​ഞ്ഞ മ​ര​ത്തി​ന്‍റെ കൊ​ന്പ് ലോ​റി​യി​ടി​ച്ചു മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചി​രു​ന്നു.
റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്ന​തോ​ടെ മീ​നാ​ക്ഷി​പു​രം, മു​ല​ക്ക​ട, കു​ഞ്ചു​മേ​നോ​ൻ​പ​തി, പ്ലാ​ച്ചി​മ​ട ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ചി​റ്റൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ക​ല്യാ​ണ​പ്പേ​ട്ട വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.
ദൂ​ര​ക്കു​റ​വും ന​വീ​ക​രി​ച്ച പാ​ത​യു​മാ​ണ് വാ​ഹ​ന​സ​ഞ്ചാ​രം വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.