അ​ട്ട​പ്പാ​ടി​യി​ൽ വ്യാ​പ​ക​മാ​യി റ​വ​ന്യൂ​ഭൂ​മി കൈ​യേ​റി വ​നം​വ​കു​പ്പിന്‍റെ ജ​ണ്ട​നി​ർ​മാണം
Friday, September 18, 2020 12:21 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നൊ​ടി​ട​ക്ക് വ​നം വ​കു​പ്പ് എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ ഭൂ​മി​യി​ൽ സ​ർ​വേ ന​ട​ത്തി ജ​ണ്ട നി​ർ​മി​ച്ച് ഫോ​റ​സ്റ്റ് ഭൂ​മി​യാ​ക്കു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി പ​രാ​തി.

1960 മു​ത​ൽ ത​ങ്ങ​ൾ കൈ​വ​ശം വ​ച്ചു വ​രു​ന്ന​തും റ​വ​ന്യൂ വ​കു​പ്പ്, പ​ട്ട​യം തു​ട​ങ്ങി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​യ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യാ​ണ് വ​നം വ​കു​പ്പ് ഗൂ​ഢ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പി. ​ഡ​ബ്ലൂ. ഡി ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ണ്ട​ൻ പാ​റ പാ​റ വ​ള​വ് റോ​ഡ് വ​നം വ​കു​പ്പ് കൈ​യേ​റി ജ​ണ്ട നി​ർ​മി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ കൃ​ഷി ഭൂ​മി​യി​ൽ സ​ർ​വേ ന​ട​ത്താ​ൻ വ​നം വ​കു​പ്പ് വ​ന്ന​ത് വ​ലി​യ ജ​ന രോ​ഷ​ത്തി​നി​ട​യാ​യി.

ക​ഴി​ഞ്ഞ എ​ട്ട് പ​തി​റ്റാ​ണ്ടാ​യി ക​ർ​ഷ​ക​രു​ടെ സ്വ​ന്ത​മാ​യി​രു​ന്ന കൃ​ഷി ഭൂ​മി​യെ വ​ന​മാ​ക്കി മാ​റ്റാ​ൻ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ഗൂ​ഢ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​ത്തു ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള റ​വ​ന്യൂ ഭൂ​മി 1971ലെ ​പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് വെ​സ്റ്റിം​ഗ് ആ​ക്ട് പ്ര​കാ​രം വെ​സ്റ്റ് ചെ​യ്ത ഭൂ​മി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന യാ​തൊ​രു നോ​ട്ടി​ഫി​ക്കേ​ഷ​നോ, അ​പ്പ്രൂ​വ്ഡ് സ​ർ​വേ സ്കെ​ച്ചോ വ​നം വ​കു​പ്പി​നി​ല്ല.

ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് ത​യാ​റാ​ക്കി​യ ഉ​മ്മ​ൻ വി ​ഉ​മ്മ​ൻ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ലും, ക​മ്മീ​ഷ​ൻ ത​യ്യാ​റാ​ക്കി​യ സ്കെ​ച്ചി​ലും വ​നം വ​കു​പ്പും, റ​വ​ന്യൂ വ​കു​പ്പും, ത​ദ്ദേ​ശ സ്വ​യ ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യി അം​ഗീ​ക​രി​ച്ച് ഗ​വ​ണ്‍​മെ​ന്‍റ് നാ​ഷ​ണ​ൽ ഗ്രീ​ൻ ട്രി​ബൂ​ന​ലി​ലും, കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജ​ന​വാ​സ​കേ​ന്ദ്ര​മാ​യി​രി​ക്കു​ന്ന പ്രേ​ദേ​ശ​ങ്ങ​ൾ പോ​ലും ഇ​പ്പോ​ൾ വ​നം വ​കു​പ്പ് ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു.

കേ​ര​ള സ​ർ​ക്കാ​ർ നാ​ഷ​ണ​ൽ ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ലി​ൽ ജ​ന​വാ​സ​മേ​ഘ​ല​യെ​ന്ന് ഉ​റ​പ്പാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് 2018ൽ ​കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് അ​നു​കൂ​ല​മാ​യ വി​ജ്ഞാ​പ​നം പു​റ​പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണ്. ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ മാ​പ്പി​ൽ ജ​ന​വാ​സ കേ​ന്ദ്ര​മാ​യി അം​ഗീ​ക​രി​ച്ച പ്രേ​ദേ​ശ​ങ്ങ​ൾ​ക്ക് പോ​ലും വ​നം വ​കു​പ്പ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ മൂ​ലം മ​ണ്ണാ​ർ​ക്കാ​ട് എം. ​ൽ. എ. ​അ​ഡ്വ. എ​ൻ ഷം​സു​ദ്ധീ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ മു​ഖ്യ മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് താ​ൻ ഇ​ത്ത​രം സ​ർ​വ്വേ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഡി. ​എ​ഫ്. ഒ. ​സു​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ട​തു പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഭ​രി​ക്കു​ക​യും, അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ന്‍റെ ഭ​ര​ണം ഇ​ട​തു പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യം ത​ന്നെ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​രം ഗൂ​ഢ​മാ​യ നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നെ അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ അ​പ​ല​പി​ച്ചു.

വ​നം വ​കു​പ്പി​ന്‍റെ ഇ​ത്ത​രം നി​യ​മ​പ​ര​മ​ല്ലാ​ത്ത ഭൂ​മി ക​യ്യേ​റ്റ​ത്തെ എ​ന്തു വി​ല കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്നും, ര​ക്തം വി​യ​ർ​പ്പാ​ക്കി ക​ർ​ഷ​ക​ൻ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ ത​ങ്ങ​ളു​ടെ മ​ണ്ണി​നെ ഏ​താ​നും ഉ​ദോ​ഗ​സ്ഥ​ൻ​മാ​രു​ടെ പ്രൊ​മോ​ഷ​നും, സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ഉ​ത്ത​ര​വാ​ദി​ത്ത​പെ​ട്ട​വ​ർ ക​ണ്ണ​ട​ക്ക​രു​തെ​ന്നും അ​ട്ട​പ്പാ​ടി​യി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.