കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം
Saturday, September 19, 2020 12:07 AM IST
അ​ഗ​ളി: ആ​ദി​വാ​സി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ളു​മാ​റി ദ​ഹി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ​ത്വ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദ​ഹി​പ്പി​ച്ചു എ​ന്ന് പ​റ​യു​ന്ന മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണ് എ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. യു​വ​തി മ​രി​ക്കു​വാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം ബോ​ധ്യ​പ്പെ​ട്ടി​ട്ടും, മൃ​ത​ദേ​ഹം ജി​ല്ലാ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് അ​യ​ക്കു​വാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​വും വ്യ​ക്ത​മാ​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മേ​ലി​ൽ ആ​വ​ർ​ത്തി​ക്ക​രു​ത്. അ​ട്ട​പ്പാ​ടി​യി​ലെ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ത​ന്നെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും, പ​രി​ശോ​ധ​ന​യ്ക്കും സൗ​ക​ര്യ​മൊ​രു​ക്ക​ണം. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും 100 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള പാ​ല​ക്കാ​ട്ടേ​ക്ക് ആ​ണ് ഇ​പ്പോ​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.