43 കിലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, September 19, 2020 11:50 PM IST
ഒ​റ്റ​പ്പാ​ലം: മു​രി​ക്കും​പൊ​റ്റ നെ​ല്ലി​ക്കു​റി​ശി​യി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല്പ​ത്തി​മൂ​ന്നു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഒ​റ്റ​പ്പാ​ലം, ചു​ന​ങ്ങാ​ട്, ക​യ്യാ​ലി​ൽ​വീ​ട്ടി​ൽ യൂ​സ​ഫ് എ​ന്ന പോ​ത്ത് യൂ​സ​ഫാ​ണ് (29) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യിൽ നെ​ല്ലി​ക്കു​റി​ശി, സു​ധീ​റി​ന്‍റെ വീ​ട്ടി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് 43 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും പി​ടി​കൂ​ടി​യ​ത്. അ​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ മു​ഖ്യ​പ്ര​തി സു​ധീ​റി​നെ പി​ന്നീ​ട് അ​റ​സ്റ്റു​ചെ​യ്യു​ക​യും കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യു​മാ​യി​രു​ന്നു. കോ​ത​കു​ർ​ശി, പ​ത്തം​കു​ള​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

പോ​ത്തു ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ആ​ന്ധ്ര​യി​ൽ​നി​ന്നും ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. കൂ​ടാ​തെ തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്കും ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്നു. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.ഒ​റ്റ​പ്പാ​ലം ഇ​ൻ​സ്പെ​ക്ട​ർ എം.​സു​ജി​ത്ത്, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ യാ​സി​ർ, എ​സ് സി​പി​ഒ ഉ​ദ​യ​ൻ , സി​പി​ഒ​മാ​രാ​യ സു​നി​ൽ, ജ്യോ​തി​ഷ് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ജ​ലീ​ൽ, ടി.​ആ​ർ.​സു​നി​ൽ കു​മാ​ർ, ആ​ർ.​കി​ഷോ​ർ, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​രാ​ജീ​ദ്, എ​സ്.​ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.