മന്ത്രിയ്ക്കു മുണ്ടുകൾ സ്പീഡ് പോസ്റ്റ് അയച്ച് പ്രതിഷേധം
Tuesday, September 22, 2020 12:21 AM IST
നെന്മാറ: മ​ന്ത്രി കെ. ​ടി. ജ​ലീ​ലി​ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്പി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് ത​ല​യി​ൽ മു​ണ്ടി​ട്ട് പോ​കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള മു​ണ്ടു​ക​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അയച്ചു നല്കി. സാ​ധാ​ര​ണ​ക്കാ​രാ​യ വ്യാ​പാ​രി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും അ​ടു​ത്തു നി​ന്നും ഭി​ക്ഷ​യാ​ജി​ച്ച് ശേ​ഖ​രി​ച്ച തു​ക കൊ​ണ്ടാണ് 50 മു​ണ്ടു​ക​ൾ വാ​ങ്ങിയത്. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​മ്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ്ച​ന്ദ്ര​ൻ ,സി.​സി.​സു​നി​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ രോ​ഹി​ത് കൃ​ഷ്ണ​ൻ ,സി.​വി​ഷ്ണു, ഡെ​യ്സി, മ​ണ്ഡ​ലം പ്ര​സി​ഡന്‍റുമാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.