ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ചു
Thursday, September 24, 2020 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ട​തു പാ​ന​ലി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​ലെ എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ അ​ങ്കം കു​റി​ച്ച വ​ട​ക്ക​ഞ്ചേ​രി കോ​- ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​ഗ്രൂ​പ്പ് പാ​ന​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.​

ഡി സി ​സി സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി വി.​സി.​ക​ബീ​റി​ന്‍റെ മ​ക​നു​മാ​യ ഡോ.​അ​ർ​സ​ല​ൻ നി​സാം നേ​തൃ​ത്വം ന​ൽ​കി​യ ഐ ​ഗ്രൂ​പ്പു് പാ​ന​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.​

കോ​വി​ഡ് ആ​ശ​ങ്ക​ക​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.വി​ഭാ​ഗം,വി​ജ​യി​ച്ച​വ​ർ, നേ​ടി​യ വോ​ട്ട് എ​ന്നീ ക്ര​മ​ത്തി​ൽ- ജ​ന​റ​ൽ വി​ഭാ​ഗം സി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ (1569), വി. ​വി ജോ​സ​ഫ് വാ​ര​പ്പെ​ട്ടി (ക526), ​കെ.​മോ​ഹ​ൻ​ദാ​സ് (1527), കെ.​എം.​ശ​ശീ​ന്ദ്ര​ൻ (1512), പി.​സു​ദേ​വ​ൻ (1496), റെ​ജി കെ.​മാ​ത്യു (1605). വ​നി​താ സം​വ​ര​ണം: ആ​ന​ന്ദ​വ​ല്ലി (1638), വി.​എ​ൻ. ചെ​ല്ല​മ്മ (1648), പാ​ത്തു​മു​ത്ത് (1591). പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ്ഗ സം​വ​ര​ണം സു​ബ്ര​ഹ്മ​ണ്യ​ൻ (1541), നി​ക്ഷേ​പ സം​വ​ര​ണം പി.​എം.​ബെ​ന്നി (1579).