വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Thursday, September 24, 2020 12:43 AM IST
വ​ണ്ടി​ത്താ​വ​ളം: മീ​നാ​ക്ഷി​പു​രം-​ത​ത്ത​മം​ഗ​ലം സം​സ്ഥാ​ന പാ​ത വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ പ്ര​ധാ​ന വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് തീ​ർ​ത്ഥാ​ട​ക, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു​ക​ട​ത്ത് ലോ​റി​ക​ളും ചീ​റി​പ്പാ​യു​ന്ന പാ​ത​യാ​ണി​ത്. വെ​ള്ള​ക്കെ​ട്ടി​നു ഇ​രു​വ​ശ​ത്താ​യാ​ണ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക്, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ര​ണ്ട് എ​ടി​എം കൗ​ണ്ട​റു​ക​ൾ, അ​ക്ഷ​യ​കേ​ന്ദ്രം എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി​പേ​ർ സ്ഥി​ര​മാ​യി എ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്. മ​ഴ ചാ​റി​യി​ൽ റോ​ഡ് മ​ണി​ക്കൂ​റു​ക​ളോ​ളം കു​ള​മാ​കും. വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ സ​ഞ്ച​രിക്കു​ന്പോ​ൾ വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ​യും വ​സ്ത്ര​ത്തി​ലേ​ക്കും തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. ഏ​ഴു​വ​ർ​ഷം​മു​ന്പാ​ണ് മീ​നാ​ക്ഷി​പു​രം- പാ​ല​ക്കാ​ട് റ​ബ​റൈസ്ഡ് ​റോ​ഡ് നി​ർ​മി​ച്ച​ത്. ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഒ​രു​കോ​ടി​യാ​ണ് ക​രാ​റു​കാ​ര​നു അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ തെ​ക്കു​വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ രീ​തി​യി​ലാ​ണ് പാ​ത നി​ർ​മി​ച്ച​ത്. ഇ​തി​നാ​ലാ​ണ് മ​ഴ ചാ​റു​ന്ന​തോ​ടെ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത്. റോ​ഡി​ലു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ അ​ഞ്ചു​വ​ർ​ഷം​വ​രെ ക​രാ​റു​കാ​ര​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ് ടെ​ണ്ട​ർ വ്യ​വ​സ്ഥ.

കു​റ്റി​പ്പു​റ​ത്താ​ണ് ക​രാ​റു​കാ​ര​ന്‍റെ പ്ര​വ​ർ​ത്ത​ന ആ​സ്ഥാ​നം. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ടെ​ണ്ട​ർ തു​ക കൈ​പ്പ​റ്റി​യെ​ങ്കി​ലും ഇ​തു​വ​രെ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടി​ത്താ​വ​ളം, പ​ള്ളി​മൊ​ക്ക്, കൂ​മ​ൻ​കാ​ട്, ഏ​ന്ത​ൽ​പ്പാ​ലം, പാ​ട്ടി​കു​ളം, ക​ന്നി​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​തി​കു​റ​ഞ്ഞ പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു പ​ണി​യാ​നും വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ചെ​യ്യാ​തെ ക​രാ​റു​കാ​ര​ൻ റോ​ഡ് ന​വീ​ക​ര​ണം നി​ർ​ത്തി​പോ​കു​ക​യാ​യി​രു​ന്നു.