പ്ര​തി​ഷേ​ധി​ച്ചു
Thursday, September 24, 2020 12:45 AM IST
പാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ബി​ൽ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​സാ​ൻ​സ​ഭ ജി​ല്ല​യി​ലെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക ബി​ല്ലു​ക​ൾ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

പാ​ല​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കു​ത്ത​ക​വ​ത്ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ബി​ൽ നാ​മ​മാ​ത്ര ഇ​ട​ത്ത​രം ക​ർ​ഷ​ക​രു​ടെ നി​നി​ല്പ് ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത വി.​ചാ​മു​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മു​ര​ളി കെ.​താ​രേ​ക്കാ​ട്, എ.​യു.​മാ​മ്മ​ച്ച​ൻ, ഉ​ദ​യ​ൻ സു​കു​മാ​ര​ൻ, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ 50 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു.