ചീ​നാ​ന്പു​ഴ ക​ര​ക​വി​ഞ്ഞൊഴുകുന്നതു നെ​ല്ലി​യാ​ന്പാ​ടം പാലത്തിനു മുകളിലൂടെ
Friday, September 25, 2020 12:59 AM IST
നെന്മാറ: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചീ​നാ​ന്പു​ഴ ക​ര​ക​വി​ഞ്ഞു നെ​ല്ലി​യാ​ന്പാ​ടം പു​ഴ​പ്പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി മു​തു​കു​ന്നി​ക്കാ​രു​ടെ യാ​ത്ര ദു​രി​ത​ത്തി​ൽ. ഇ​തു​മൂ​ലം ഇ​തു​വ​ഴി​യി​ലു​ള്ള വാ​ഹ​ന​യാ​ത്ര മു​ട​ങ്ങി.
മേ​ലാ​ർ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട മു​തു​കു​ന്നി, ആ​ണ്ടി​ത്ത​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്ര​യാ​ണ് ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്ത് മ​ഴ ശ​ക്ത​മാ​യാ​ൽ ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​തു പ​തി​വാ​ണ​ത്രെ. ന​ല്ല​വീ​തി​യു​ണ്ടാ​യി​രു​ന്ന പു​ഴ​യു​ടെ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും കൈ​യേ​റ്റ​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കു​ക​യും പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​രു​ക​യും ചെ​യ്ത​തോ​ടെ തോ​ടി​ന് സ​മാ​ന​മാ​യി.
മ​ഴ​പെ​യ്തെ​ത്തു​ന്ന വെ​ള്ളം പു​ഴ ക​ര​ക​വി​ഞ്ഞ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി സ​മീ​പ​ത്തെ നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്ന​തും പ​തി​വാ​ണ്.
മു​തു​കു​ന്നി​ക്കാ​ർ ചി​റ്റി​ല​ഞ്ചേ​രി​യി​ലെ​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​പാ​ല​ത്തെ​യാ​ണ്.
ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും ഓ​ട്ടോ​റി​ക്ഷ​യെ​യു​മാ​ണ് കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. പു​ഴ​യി​ൽ വെ​ള്ളം​ക​യ​റി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​തെ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ നി​ർ​ത്തി​യി​ടേ​ണ്ട സ്ഥി​തി​യാ​ണ്.
അ​ല്ലെ​ങ്കി​ൽ എ​ട്ടു​കി​ലോ​മീ​റ്റ​ർ ചു​റ്റി അ​യി​ലൂ​ർ വ​ഴി​യോ ആ​റു​കി​ലോ​മീ​റ്റ​ർ ചു​റ്റി ഇ​ട​യ്ക്കാ​ട് വ​ഴി​യോ വേ​ണം മു​തു​കു​ന്നി​യി​ലെ​ത്താ​ൻ.
കൈ​വ​രി​ത​ക​ർ​ന്ന പാ​ലം പു​തു​ക്കി ഉ​യ​ർ​ത്തി പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.