പ്രാ​യം, ആ​രോ​ഗ്യം ത​ട​സ​മാ​കാ​തെ നേ​ട്ട​ങ്ങ​ളു​മാ​യി അ​ന്പി​ളി ബോ​സ്
Friday, September 25, 2020 12:59 AM IST
കോ​യ​ന്പ​ത്തൂ​ർ: ജീ​വി​ത​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് പ്രാ​യം, ആ​രോ​ഗ്യം, മ​റ്റു പ്ര​തി​ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ന്നും ത​ട​സ​മാ​കാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രി​ൽ ഒ​രാ​ളാ​ണ് കാ​യി​ക മേ​ഖ​ല​യി​ൽ തി​ള​ങ്ങി​യ അ​ന്പി​ളി ബോ​സ് എ​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി.
കോ​യ​ന്പ​ത്തൂ​രി​ൽ മ​ല​ക​ളു​ടെ രാ​ജ്ഞി എ​ന്ന​റി​യ​പ്പെ​ടു​ന്ന നീ​ല​ഗി​രി​യി​ൽ ജോ​സ​ഫ്-​സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യാ​ണ് ജ​ന​നം.
എ​രു​മേ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​രു​ദ​വും അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.
ഉ​ദ​ക​മ​ണ്ഡ​ലം ഗ​വ​ണ്‍​മെ​ൻ​റ് പോ​ളി​ടെ​ക്നി​ക്, കോ​യ​ന്പ​ത്തൂ​ർ പോ​ളി​ടെ​ക്നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി 36 വ​ർ​ഷം സേ​വ​നം ചെ​യ്തു. സ്കൂ​ൾ പ​ഠ​ന​ക്കാ​ല​ത്ത് കാ​യി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു അ​ന്പി​ളി.
കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ത്രോ​ബോ​ൾ സ​ർ​വീ​സ് ക​ളി​ക്കാ​രി​യാ​യും ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ ത്രോ, ​ഡി​സ്ക​സ് ത്രോ ​എ​ന്നീ കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി.
ന​ല്ലൊ​രു പാ​ച​ക വി​ദ​ഗ്ധ കൂ​ടി​യാ​യ ഇ​വ​ർ പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ നെ​സ് ലെ ​സം​ഘ​ടി​പ്പി​ച്ച പാ​ച​ക​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ക​വ​യി​ത്രി കൂ​ടി​യാ​യ അ​ന്പി​ളി ധാ​രാ​ളം ക​വി​ത​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്.
1985 ൽ ​ഫു​ട്ബോ​ൾ താ​ര​വും ആ​ർ​മി​യി​ൽ ജൂ​ണി​യ​ർ ക​മ്മീ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ ജോ​സ​ഫ് ബോ​സി​നെ വി​വാ​ഹം ക​ഴി​ച്ചു.
തു​ട​ർ​ന്നു ഇ​വ​രു​ടെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ ഭ​ർ​ത്താ​വ് ജോ​സ​ഫ് ന​ല്കി​യ പ്രോ​ത്സാ​ഹ​നം മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് പ്ര​ചോ​ദ​ന​മാ​യി.
ഇ​ഷ്ട​വി​നോ​ദ​മാ​യ സ്പോ​ർ​ട്സി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യ​തോ​ടെ ത്രോ​ന്പോ​ൾ സ​ർ​വീ​സ് താ​ര​മാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു​ത​വ​ണ​യും സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടു ത​വ​ണ​യും ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്പ​തു​ത​വ​ണ​യും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി അ​ന്പ​തി​ലേ​റെ ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ദേ​ശീ​യ സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​തി​ല​ധി​കം ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നേ​ടി.
2019 മേ​യി​ൽ ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ച്ച ഇ​വ​ർ പു​തി​യ വി​ജ​യ​ങ്ങ​ൾ എ​ത്തി​പ്പി​ടി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്.
മ​ക്ക​ളാ​യ സ​ൽ​മ ജോ​സ​ഫ്, നി​തീ​ഷ്, സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​ജ​ൻ വ​ർ​ഗീ​സ്, ആ​ൻ ജോ​സ​ഫ്, സു​ഹൃ​ത്തു​ക്ക​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ ഇ​വ​ർ​ക്കു കൂ​ട്ടാ​യു​ള്ള​ത്.