വടക്കഞ്ചേരിയിൽ പ്ര​തി​ഷേ​ധ​സ​മ​രം
Sunday, September 27, 2020 11:39 PM IST
വ​ട​ക്ക​ഞ്ചേ​രി: മു​ൻ​കാ​ല കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നും ഉ​ണ്ടാ​ക്കി​യ പു​രോ​ഗ​തി ഇ​ല്ലാ​യ്മ ചെ​യ്ത് കാ​ർ​ഷി​ക മേ​ഖ​ല കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​താ​നു​ള്ള അ​ജ​ണ്ട​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ചാ​ത്ത​ൻ മാ​സ്റ്റ​ർ.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വ​ട​ക്ക​ഞ്ചേ​രി പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് പി.​സു​ദേ​വ​ൻ, വ​ട​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് റെ​ജി കെ.​മാ​ത്യു, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​എ​സ്. അ​ബ്ദു​ൾ ഖു​ദ്ദൂ​സ്, കെ​ടി​എ​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​രാ​ധാ​കൃ​ഷ്ണ​ൻ, എ.​ഭാ​സ്ക​ര​ൻ, വി.​എം.​ഷ​ണ്‍​മു​ഖ​ൻ, എം..​ദി​ലീ​പ്, വി.​എ.​മൊ​യ്തു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.