ദേഹത്തു പെട്രോളൊഴിച്ചു യു​വ​തിയുടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം
Tuesday, September 29, 2020 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ടു പീ​ഡി​പ്പി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യു​വ​തി ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി. കാ​ര​മ​ട ചി​ത്ര (20) യാ​ണ് അ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്.
മൂ​ന്നു​മാ​സം മു​ന്പാ​ണ് കാ​ര​മ​ട സ്വ​ദേ​ശി ഗൗ​രി​ശ​ങ്ക​റു​മാ​യി ചി​ത്ര​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.
എ​ന്നാ​ൽ അ​ന്പ​തി​നാ​യി​രം രൂ​പ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഗൗ​രീ​ശ​ങ്ക​റി​ന്‍റെ പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഇ​ന്ന​ലെ​രാ​വി​ലെ ചി​ത്ര ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ന്നിൽ പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.