അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം
Tuesday, September 29, 2020 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ക​ട​ത്തി​കൊ​ണ്ടു പോ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഒ​ഡീ​ഷ സ്വ​ദേ​ശി ബി​ജു (19) വി​നു​വേ​ണ്ടി​യാ​ണ് സു​ൽ​ത്താ​ൻ​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​യാ​യ ബി​ജു എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും കാ​ണാ​താ​യി.

ഇ-​സേ​വാ​കേ​ന്ദ്രം അ​ട​ച്ചു

കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ പ​ട​രു​ന്ന​തി​നാ​ൽ ആ​ർ.​കോ​ർ​പ​റേ​ഷ​ൻ വെ​സ്റ്റ് മ​ണ്ഡ​ലം ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ധാ​ർ, ഇ-​സേ​വാ​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി. ആ​ധാ​ർ​കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി പ​ല​രും ഇ- ​സേ​വാ​കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
കോ​വി​ഡ് കാ​ര​ണം പ​റ​ഞ്ഞു ആ​ധാ​ർ, ഇ ​സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത് ജ​ന​ദ്രോ​ഹ​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ.​എ​സ്.​പു​ര​ത്തെ ഇ-​സേ​വാ​കേ​ന്ദ്രം തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലി​ന്യം നി​റ​യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം

കോ​യ​ന്പ​ത്തൂ​ർ: പൊ​തു​ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ. റോ​ഡ​രി​കി​ൽ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന മ​ണ​ൽ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ല്കി.