വീണ്ടും കപ്പകൃഷിയ്ക്കൊപ്പം നീങ്ങാൻ മലയോര മേഖല
Wednesday, September 30, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​നൊ​പ്പ​മു​ള്ള ക​പ്പ കൃ​ഷി ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും വ്യാ​പ​ക​മാ​കു​ന്നു. വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വി​ല്ലെ​ങ്കി​ലും ക​പ്പ​യ്ക്കു​ള്ള ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യാ​ണ് ഉ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ത്തെ ഈ ​വി​ള​യെ ക​ർ​ഷ​ക​ർ ഇ​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

സ്ഥ​ല​പ​രി​മി​തി​യു​ള്ള​തി​നാ​ൽ കു​റ​ഞ്ഞ സ്ഥ​ല​ത്തും ക​പ്പ കൃ​ഷി​യി​റ​ക്കി അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യാ​ണ് ക​ർ​ഷ​ക​ർ. ഹ്ര​സ്വ​കാ​ല വി​ള​യെ​ന്ന നി​ല​യി​ൽ മു​ട​ക്കി​യ മു​ത​ൽ തി​രി​ച്ചു​കി​ട്ടാ​ൻ കൂ​ടു​ത​ൽ കാ​ത്തി​രി​പ്പു​വേ​ണ്ട എ​ന്ന​തും ക​പ്പ കൃ​ഷി​യി​ൽ പ്രി​യം വ​രാ​നു​ള്ള കാ​ര​ണ​മാ​ണ്.

ക​പ്പ എ​ന്ന പേ​രി​നു പു​റ​മെ കൊ​ള്ളി, മ​ര​ച്ചീ​നി, തു​ട​ങ്ങി ഓ​രോ നാ​ട്ടി​ലും ഈ ​കി​ഴ​ങ്ങ് രാ​ജ​ന് ഓ​രോ പേ​രു​ക​ളാ​ണെ​ങ്കി​ലും കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ക​പ്പ എ​ന്ന പേ​ര് ത​ന്നെ​യാ​ണ് സാ​ധാ​ര​ണ മാ​യു​ള്ള​ത്.​എ​ല്ലും ക​പ്പ​യും ,മ​ത്തി​ക​റി​യും ക​പ്പ​യും തു​ട​ങ്ങി വാ​യി​ൽ ര​സ​കൂ​ട്ടു​ക​ൾ നി​റ​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്.​

ക​പ്പ കൃ​ഷി​യും ക​പ്പ വി​ൽ​പ്പ​ന​യും കാ​ണാ​ത്ത മ​ല​യോ​ര പ്ര​ദ്ദേ​ശ​ങ്ങ​ൾ കാ​ണാ​നാ​കി​ല്ല.
ഏ​ത് സീ​സ​ണി​ലും ഇ​പ്പോ​ൾ ക​പ്പ വാ​ങ്ങാ​ൻ കി​ട്ടും. നാ​ട​ൻ ക​പ്പ​യി​ല്ലെ​ങ്കി​ൽ മീ​നാ​ക്ഷി​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​പ്പ വ​രു​ന്നു​ണ്ടെ​ന്ന് നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ ക​പ്പ​വി​ല്പ​ന ന​ട​ത്തു​ന്ന കാ​സിം പ​റ​ഞ്ഞു.

കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് ക​പ്പ​യി​ല്ലാ​തെ​യു​ള്ള ഭ​ക്ഷ​ണ​ക്ര​മം ചി​ട്ട​പ്പെ​ടു​ത്താ​ൻ പ്ര​യാ​സ​മാ​ണ്. ക​പ്പ പ​ച്ച​യാ​യും വാ​ട്ടി​യും ഉ​ണ​ക്കി​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ക​പ്പ​യെ​ക്കു​റി​ച്ച് പാ​ല​ക്കാ​ട്ടു​ക്കാ​രെ കൂ​ടു​ത​ൽ അ​റി​വു​ള്ള​വ​രാ​ക്കി​യ​തും ഒ​രു പ​ക്ഷെ, കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ ത​ന്നെ​യാ​കും.

അ​ന്ന​ജ സ​ന്പു​ഷ്ട​മാ​യ ക​പ്പ​യെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഇ​ഷ്ട ഭോ​ജ്യ​മാ​ക്കു​ന്ന​തി​ലും കു​ടി​യേ​റ്റ ക​ർ​ഷ​ക​ന്‍റെ പ​ങ്ക് ചെ​റു​ത​ല്ല.​

തി​രു​വ​ന​ന്ത​പു​ര​ത്തെ കി​ഴ​ങ്ങു​വ​ർ​ഗ ഗ​വേ​ഷ​ണ കേ​ന്ദ്ര​വും ക​പ്പ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പു​തി​യ ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തോ​ടെ പ​ര​ന്പ​രാ​ഗ​ത ന​ടീ​ൽ രീ​തി​യി​ലും ഇ​പ്പോ​ൾ മാ​റ്റ​ങ്ങ​ളു​ണ്ട്.

20 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ക​ന്പ് ന​ടു​ന്ന പ​ര​ന്പ​രാ​ഗ​ത ന​ടീ​ൽ രീ​തി​ക്ക് പ​ക​രം ആ​റ് സെ​ന്‍റീ​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ക​ന്പ് ന​ട്ട് മു​ള​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ന​ടീ​ൽ ക്ര​മം. കു​റ​ച്ച് ക​ന്പു​ക​ൾ കൊ​ണ്ട് കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത് ക​ന്പ് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ഗ​വേ​ഷ​ക കേ​ന്ദ്ര​ങ്ങ​ൾ എ​ത്ര ത​ന്നെ പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ത്തി​യാ​ലും പ​ര​ന്പ​രാ​ഗ​ത ക​പ്പ ക​ർ​ഷ​ക​ർ​ക്കു​ള്ള പ്രാ​യോ​ഗി​ക അ​റി​വ് അ​തി​ൽ നി​ന്നെ​ല്ലാം ഉ​യ​ർ​ന്ന​താ​കും.

ക​പ്പ​യു​ടെ ഇ​ല നോ​ക്കി ക​ർ​ഷ​ക​ർ ഏ​ത് ഇ​ന​മാ​ണെ​ന്ന് പ​റ​യും. പ​ണ്ട​ത്തെ ക​പ്പ വാ​ട്ട​ൽ പ​ണി​ക​ൾ ഇ​ന്നും ഓ​ർ​മ്മ​യി​ൽ പ​ങ്കു​വെ​ക്കു​ന്ന ക​ർ​ഷ​ക​രു​ണ്ട്.

മൂ​ന്നും നാ​ലും ദി​വ​സം തു​ട​ർ​ച്ച​യാ​യി ക​പ്പ വാ​ട്ട​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന കാ​ലം ഇ​ന്നി​ല്ല. ക​പ്പ വാ​ട്ട​ലി​ന് മൂ​പ്പ​റി​യാ​ൻ പ്ര​ത്യേ​ക ആ​ശാ​ൻ·ാ​ർ വ​രെ​യു​ണ്ടാ​യി​രു​ന്നു. പ​തി​ന​ഞ്ചി​ൽ കൂ​ടു​ത​ൽ ക​പ്പ ഇ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ആ​റ് മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കു​ന്ന ക​പ്പ മു​ത​ൽ 12 മാ​സം വ​രെ ദൈ​ർ​ഘ്യ​മു​ള്ള ക​പ്പ ഇ​ന്ന് നാ​ട്ടി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മാ​ന്പ​ഴ തോ​ട്ട​ങ്ങ​ൾ പോ​ലെ ഇ​പ്പോ​ൾ സേ​ല​ത്ത് ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്താ​ണ് ക​പ്പ കൃ​ഷി ന​ട​ത്തു​ന്ന​ത്.

പ​ര​ന്പ​രാ​ഗ​ത ക​പ്പ​ക്കു പു​റ​മെ ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത 20 ൽ ​പ​രം ക​പ്പ ഇ​ന​ങ്ങ​ൾ സേ​ലം ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ക​പ്പ കൃ​ഷി വ്യാ​പ​ക​മാ​യ​തി​നൊ​പ്പം ക​പ്പ സം​സ്ക​ര​ണ അ​ധി​ഷ്ഠി​ത ഉ​ല്പ​ന്ന യൂ​ണി​റ്റു​ക​ളും സേ​ല​ത്ത് നി​ര​വ​ധി​യു​ണ്ട്.​

മ​നു​ഷ്യ​ന്‍റെ ഭ​ക്ഷ​ണ ഉ​പ​യോ​ഗ​ത്തി​നു പു​റ​മെ കാ​ലി കോ​ഴി തീ​റ്റ​യാ​യും വ്യ​വ​സാ​യി​ക ഉ​ല്പ​ന്ന​ങ്ങ​ളാ​യ അ​ന്ന​ജം, ഗ്ലൂ​ക്കോ​സ് എ​ന്നി​വ ഉ​ണ്ടാ​ക്കാ​നും ക​പ്പ വ്യാ​പ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.