യൂ​ക്കാ​ലി​മ​ട്ട​ത്ത് വ​നം വ​കു​പ്പി​ന്‍റെ ജ​ണ്ട; പെ​രു​വ​ഴി​യി​ലാ​യ​ത് ഏ​ഴു​കു​ടും​ബ​ങ്ങ​ൾ
Wednesday, September 30, 2020 12:08 AM IST
അ​ഗ​ളി:​ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ യൂ​ക്കാ​ലി​മ​ട്ട​ത്ത് വ​നം​വ​കു​പ്പ് നി​ർ​മ്മി​ച്ച ജ​ണ്ട​യി​ൽ പു​റ​ത്താ​യ​ത് ഏ​ഴ് കു​ടും​ബ​ത്തി​ലെ മു​പ്പ​ത്തി​ര​ണ്ട് പേ​ർ. 1976 ൽ ​പ​ട്ട​യ​ത്തി​ന​പേ​ക്ഷി​ച്ചു 77ൽ ​പ​ട്ട​യം​ല​ഭി​ച്ച ആ​റേ​ക്ക​ർ 25സെ​ൻ​റ് ഭൂ​മി വ​നം അ​ധി​കൃ​ത​ർ ജ​ണ്ട​യി​ട്ടു പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.
യൂ​ക്കാ​ലി​മ​ട്ടം പ്ര​ദേ​ശ​ത്തു 1549പാ​ർ​ട്ടി​ൽ പെ​ട്ട​തും കൃ​ത്യ​മാ​യി ഭൂ​നി​കു​തി ഒ​ടു​ക്കി വ​ന്നി​രു​ന്ന ഭൂ​മി​യാ​യി​രു​ന്നു ഇ​ത്. ആ​ദി​വാ​സി ബോ​ല​മൂ​പ്പ​ൻ മ​ക​ൻ പാ​ല​ന്‍റെ പേ​രി​ലാ​യി​രു​ന്നു പ​ട്ട​യം.
അ​ഞ്ചു വ​ർ​ഷം മു​ൻ​പ് പാ​ല​ൻ മ​രി​ച്ച ശേ​ഷം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​കു​തി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​പ്പോ​ൾ മ​ക്ക​ളും പേ​ര​മ​ക്ക​ളും പ​റ​ന്പി​ൽ പ​ല​സ്ഥ​ല​ത്താ​യി വീ​ടു​വ​ച്ചു കു​ടും​ബ​മാ​യി ക​ഴി​യു​ക​യാ​ണ്.​
പ​റ​ന്പി​ൽ പ​ണി​യെ​ടു​ത്തും തോ​ട്ട​ങ്ങ​ളി​ൽ കൂ​ലി​വേ​ല ചെ​യ്തു​മാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. അ​റി​വും വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രു​മാ​യി കൂ​ട്ട​ത്തി​ൽ ആ​രു​മി​ല്ല. ക​ഴി​ഞ്ഞ മെ​യ് 28ന് ​ത​ങ്ങ​ളു​ടെ സ്ഥ​ല​ത്ത് ജ​ണ്ട​യി​ടു​ന്ന​തി​നാ​യി സ​ർ​വേ ന​ട​ത്തി കു​റ്റി​യ​ടി​ച്ച​പ്പോ​ൾ ആ​ദി​വാ​സി​ക​ളെ​ത്തി എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
തു​ട​ർ​ന്ന് 2020ജൂ​ണ്‍ 23ന് ​മുഖ്യമ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഡി ​എ​ഫ് ഒ ​യ്ക്കും ര​ജി​സ്റ്റ​ർ ത​പാ​ലി​ൽ ക​ത്തു​ക​ള​യ​ച്ചെ​ങ്കി​ലും ഒ​രു​മ​റു​പ​ടി​യു​മു​ണ്ടാ​യി​ല്ല​ന്നു മാ​ത്ര​മ​ല്ല ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് വ​ന​പാ​ല​ക​രെ​ത്തി ജ​ണ്ട നി​ർ​മ്മി​ച്ച് സ്ഥ​ലം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.
ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കാ​ട്ടി ത​ട​സ്‌​സ​വാ​ദ​വു​മാ​യെ​ത്തി​യ​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടി​ത്തി​യെ​ന്നും ത​ട​സം നി​ന്നാ​ൽ അ​ക​ത്താ​ക്കു​മെ​ന്ന് പ​റ​ഞ്ഞു ഓ​ടി​ച്ച​താ​യും ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്യാ​റാ​യി​ല്ല. മേ​ൽ പ​റ​ഞ്ഞ സ്ഥ​ലം വ​നം​വ​കു​പ്പി​ന്േ‍​റ​താ​ണെ​ന്ന് മാ​ത്ര​മാ​യി​രു​ന്ന​ത്രെ വ​ന​പാ​ല​വ​രു​ടെ പ്ര​തി​ക​ര​ണം.
ജ​ണ്ട നി​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥ​ലം ഇ​നി എ​ങ്ങ​നെ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് പാ​ല​ന്‍റെ പി​ൻ ത​ല​മു​റ​ക്കാ​ർ. കാ​ട്ടാ​ന​യു​ടെ​യും വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ​യും രൂ​ക്ഷ​മാ​യ ശ​ല്യ​വു​മു​ണ്ടി​വി​ടെ.​
ര​ണ്ട് മാ​സം മു​ൻ​പ് പാ​ല​ന്‍റെ മ​ക​ൻ ന​ഞ്ചു​ണ്ട​ന്‍റെ വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു. മാ​നും മ​യി​ലും മ്ലാ​വും പ​ന്നി​യും മു​ഴു​വ​ൻ കൃ​ഷി​ക​ളും ന​ശി​പ്പി​ക്കു​ക​യാ​ണ്.
ഇ​തി​നൊ​ന്നും ഒ​രു ന​ഷ്ട​പ​രി​ഹാ​ര​വും ഒ​രു​കോ​ണി​ൽ നി​ന്നും ല​ഭി​ക്കു​ന്നി​ല്ല. രാ​പ്പ​ക​ൽ ക​വ​ലി​രു​ന്നാ​ണ് കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​ത്. വ​ന്യ മൃ​ഗ ശ​ല്യ​ത്തെ​ക്കാ​ളേ​റെ ഇ​പ്പോ​ൾ ത​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ളാ​ണെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ചി​ട്ടു​ള്ള ജ​ണ്ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റി സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് യൂ​ക്കാ​ലി മ​ട്ട​ത്തെ ആ​ദി​വാ​സി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.