വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട: ഷോ​ള​യൂ​ർ യൂ​ക്കാ​ലി മ​ട്ട​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, October 1, 2020 12:38 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ എ​ട്ടാം​വാ​ർ​ഡി​ൽ യൂ​ക്കാ​ലി​മ​ട്ട​ത്ത് വ​നം വ​കു​പ്പ് ജ​ണ്ട​യി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഡി​സി​സി അം​ഗം പി.​സി.​ബേ​ബി, അ​ട്ട​പ്പാ​ടി മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഡി​സി​സി അം​ഗ​വു​മാ​യ എം.​ആ​ർ.​സ​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു ആ​ദി​വാ​സി​ക​ളു​ടെ ദു​രി​തം നേ​രി​ട്ട​റി​ഞ്ഞ​ത്.
ആ​ദി​വാ​സി​ക​ളെ​യും കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ​യും ദ്രോ​ഹി​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ കാ​ട​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദി​വാ​സി​ക​ൾ ത​ല​മു​റ​ക​ളാ​യി കൃ​ഷി ചെ​യ്തും വീ​ടു​വ​ച്ചും കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​കൃ​ഷി​യി​ട​ങ്ങ​ളി​ലും, അ​ഞ്ചു​പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി കൈ​വ​ശം​വ​ച്ചും പ​ട്ട​യ​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​തു​മാ​യ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ​യും ഭൂ​മി​യാ​ണ് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ വ്യാ​പ​ക​മാ​യി ജ​ണ്ട​ക​ൾ കെ​ട്ടി പി​ടി​ച്ച​ട​ക്കു​ന്ന​ത്. കു​റു​ക്ക​ൻ​കു​ണ്ടി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കു​വാ​ൻ ത​ട​സം നി​ല്ക്കു​ന്നു,
ഷോ​ള​യൂ​ർ, പു​തൂ​ർ അ​ഗ​ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ർ​ഷി​ക ഭൂ​മി​ക​ളി​ൽ ജ​ണ്ട​ക​ൾ കെ​ട്ടു​ന്നു. ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ല്കി.