മ​ഴ​യി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി ക​നാ​ൽ​പാ​ലം കൈ​വ​രി ത​ക​ർ​ന്നു
Thursday, October 1, 2020 12:42 AM IST
വ​ണ്ടി​ത്താ​വ​ളം: മ​ഴ​യി​ൽ വ​ണ്ടി​ത്താ​വ​ളം-​പു​റ​യോ​രം പാ​ത​യി​ലു​ള്ള ക​നാ​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നു. ക​നാ​ൽ​പാ​ല​ത്തി​ലെ കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്ന് ദ്വാ​ര​മു​ണ്ടാ​യി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ അ​തി​വ​ർ​ഷ​ത്തി​ൽ വെ​ള്ളം പാ​ലം ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ​യാ​ണ് കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത്.

മു​പ്പ​തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച പാ​ലം കാ​ല​പ​ഴ​ക്ക​ത്താ​ൽ ദു​ർ​ബ​ല​മാ​ണ്. ഇ​നി​യു​മൊ​രു പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പാ​ല​ത്തി​ന് ബ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ക​ര​യ്ക്ക​ല​കു​ള​ന്പ്, മ​രു​ത​ന്പാ​റ, പു​റ​യോ​രം, കൈ​ത​വ്, ന​ന്പു​രി​ച്ച​ള്ള​വ​ഴി വി​ള​യോ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദൂ​ര​ക്കു​റ​വു​ള്ള പാ​ത​യാ​ണി​ത്. എ​ത്ര​യും​വേ​ഗം പാ​ലം​വീ​തി കൂ​ട്ടി പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും ആ​വ​ശ്യം.