മാലിന്യം തള്ളുന്നതു തടയാനാളില്ല!
Monday, October 19, 2020 12:12 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ശു​പ​ത്രി​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ന​ഗ​ര​ത്തി​ൽ നി​ന്നും വ​ട​ക്കു​മ​ണ്ണം റോ​ഡി​ലേ​ക്കാ​യി എ​ത്തു​ന്ന ഈ ​വ​ഴി​യി​ലൂ​ടെ നി​ര​വ​ധി പേ​ർ കാ​ൽ ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. റോ​ഡി​ൽ ത​ന്നെ എ​ന്നു പ​റ​യും വി​ധ​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കി​ട​ക്കു​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​ല്ലാം സാ​ക്ഷി​യാ​യി ന​ഗ​ര​സ​ഭ ബോ​ർ​ഡും ഇ​വി​ടെ​യു​ണ്ട്. സി​സി ടി​വി നി​രീ​ക്ഷ​ണം ഉ​ണ്ട് എ​ന്ന് ബോ​ർ​ഡി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം വെ​ല്ലു​വി​ളി​ച്ചാ​ണ് മാ​ലി​ന്യം ഇ​വി​ടെ കു​മി​ഞ്ഞു കൂ​ടു​ന്ന​ത്.
സി​സി ടി​വി എ​ന്നു​ള്ള​ത് ബോ​ർ​ഡി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് പേ​ടി ഇ​ല്ലാ​താ​കാ​ൻ കാ​ര​ണം.
മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്ന​ത് മൂ​ലം തെ​രു​വ് നാ​യ് ശ​ല്യം ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്നു എ​ന്ന​ത്മ​റ്റൊ​രു ഭീ​ഷ​ണി​യാ​കു​ന്നു. ബോ​ർ​ഡ് വ​ച്ചി​ല്ലേ പി​ന്നെ​ന്താ​എ​ന്ന നി​ല​യി​ലു​ള്ള നി​ല​പാ​ടാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക്കും എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ക്രി​യാ​ൽ​മ​ക​മാ​യ ഇ​ട​പെ​ട​ലാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​നി ഉ​ണ്ടാ​കേ​ണ്ട​ത്.