പ​ച്ച​തു​രു​ത്ത് സം​ര​ക്ഷ​ണ​വു​മാ​യി നാ​ലം​ഗ വി​ദ്യാ​ർ​ഥിനി​ക​ളു​ടെ സൈ​ക്കി​ൾ സ​വാ​രി
Tuesday, October 20, 2020 12:10 AM IST
ഫ്രാൻസിസ് തയ്യൂർ

വ​ട​ക്ക​ഞ്ചേ​രി: പു​ഴ​യോ​ര​ങ്ങ​ളി​ലെ പ​ച്ച​തു​രു​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി നാ​ലം​ഗ വി​ദ്യാ​ർ​ത്ഥി​നി സം​ഘ​ത്തി​ന്‍റെ സൈ​ക്കി​ൾ സ​വാ​രി. മം​ഗ​ലം, മൂ​ച്ചി​തൊ​ടി എ​ന്നീ ര​ണ്ട് പ​ച്ച തു​രു​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ ദൗ​ത്യ​വു​മാ​യാ​ണ് അ​ർ​ച്ച​ന​യും ശ്രു​തി​യും അ​ഞ്ജ​ന​യും ആ​സ്മി​യും രം​ഗ​ത്തു​ള്ള​ത്.

ഏ​ഴാം​ക്ലാ​സി​ലും ഒ​ന്പ​തി​ലും പ്ല​സ് ടു​വി​നും പ​ഠി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മൂ​ച്ചി​തൊ​ടി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ പ്ര​ദേ​ശ​ത്തെ ഹ​രി​ത കാ​ർ​ഷി​ക ക്ല​ബ് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ഇ​വ​ർ സൈ​ക്കി​ൾ യാ​ത്ര തു​ട​ങ്ങും. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ന്ന​തി​നൊ​പ്പം ശു​ചി​ത്വ സ​ന്ദേ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി മു​ന്നി​ൽ ക​ണ്ടാ​ണ് വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ ഈ ​പ്ര​ഭാ​ത യാ​ത്ര.

തു​രു​ത്തു​ക​ളി​ൽ ആ​ടു​മാ​ടു​ക​ളോ സാ​മൂ​ഹ്യ​വി​രു​ദ്ധ​രോ അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​ൽ ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ച്ച് ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​നും ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്തു​ന്നും.

രാ​വി​ലെ​യു​ള്ള സൈ​ക്കി​ൾ സ​വാ​രി ന​ല്ലൊ​രു വ്യാ​യാ​മം കൂ​ടി​യാ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​യു​ന്നു. പ​ച്ച​തു​രു​ത്തി​ന്‍റെ കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ.​എം.​രാ​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കു​ട്ടി സം​ഘ​ങ്ങ​ളു​ടെ ക​റ​ക്കം. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് ശ്രീ​രാ​മ തി​യേ​റ്റ​റി​നു​സ​മീ​പം മൂ​ന്നേ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള പു​തു​കു​ളം ന​വീ​ക​രി​ച്ച് പ​ച്ച​തു​ര​ത്താ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വാ​ർ​ഡ് മെം​ബ​ർ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ട് പ​ച്ച​തു​രു​ത്തു​ക​ളി​ലൊ​ന്ന് മം​ഗ​ലം പു​ഴ​യോ​ര​ത്താ​ണ്. ഉ​ദ്യാ​ന​സ​ദൃ​ശ്യ​മാ​യ ഈ ​പ​ച്ച​തു​ര​ത്തി​ന് ഇ​തി​നാ​ൽ പ്ര​ത്യേ​ക അം​ഗീ​കാ​ര​വും ല​ഭി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി അം​ഗീ​കാ​ര​പ​ത്രം വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ന് കൈ​മാ​റി.