സെർവർ തകരാർ പരിഹരിച്ചു; വി​ല​സ്ഥി​ര​താ ഫ​ണ്ട് ന​ട​പ​ടി​ക​ൾ​ക്കു അ​ന​ക്കംവയ്ക്കുന്നു
Wednesday, October 21, 2020 12:02 AM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ എ​ട്ട് മാ​സ​മാ​യി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വി​ല​സ്ഥി​ര​താ ഫ​ണ്ട് ന​ട​പ​ടി​ക​ൾ​ക്ക് അ​ന​ക്ക​മാ​യി.​പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്ന സി​സ്റ്റ​ത്തി​ന്‍റെ സ​ർ​വ​ർ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി. ഇ​തു വ​ഴി ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ 30 വ​രെ​യു​ള്ള ആ​നു​കൂ​ല്യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും.
ഇ​നി ജൂ​ലൈ മു​ത​ൽ ഇ​തു​വ​രെ​യു​ള്ള സ​ർ​വ​ർ പ്ര​ശ്നം കൂ​ടി പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.​നേ​ര​ത്തെ​യു​ള്ള ത​ട​സ്‌​സ​ങ്ങ​ൾ നീ​ങ്ങി​യ​തി​നാ​ൽ തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.​വി​ല സ്ഥി​ര​താ ഫ​ണ്ട് എ​ട്ട് മാ​സ​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന​തി​നെ​തി​രെ റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ങ്ങ​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തു വ​ന്നി​രു​ന്നു. നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം ​എ​ൽ എ ​മാ​ർ ,മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ആ​നു​കൂ​ല്യം വൈ​കു​ന്ന​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് 19 ലെ ​ദീ​പി​ക​യി​ലും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ വാ​ർ​ത്ത ന​ൽ​കു​ക​യു​ണ്ടാ​യി.​ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ 30 വ​രെ ചി​ല ഘ​ട്ട​ങ്ങ​ളി​ൽ 150 ന​ടു​ത്ത് വ​രെ വി​ല എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഈ ​മാ​സ​ങ്ങ​ളി​ൽ ബി​ല്ലു​ക​ളും കു​റ​വാ​കും. മാ​ർ​ച്ച് ,ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ഉ​ണ്ടാ​കി​ല്ല. ജൂ​ലൈ മാ​സം മു​ത​ൽ ടാ​പ്പിം​ഗ് സീ​സ​ണാ​യ​തി​നാ​ൽ ബി​ല്ലു​ക​ൾ അ​പ്പ് ലോ​ഡ് ചെ​യ്യു​ന്ന​ത് കൂ​ടും. ഫെ​ബ്രു​വ​രി വ​രെ ഈ ​നി​ല തു​ട​രും. അ​തേ സ​മ​യം, റ​ബ​ർ വി​ല ഇ​പ്പോ​ൾ കി​ലോ​ക്ക് 140 രൂ​പ​യെ​ത്തി​യി​ട്ടു​ണ്ട്. വി​ല കൂ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ക​ർ​ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.​റ​ബ​റി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. മു​ന്പൊ​ക്കെ അ​ന്താ​രാ​ഷ്ട്ര വി​ല ആ​ഭ്യ​ന്ത​ര വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ തോ​തി​ലാ​യി​രു​ന്നു. റ​ബ​ർ ക​യ​റ്റു​മ​തി കൂ​ട്ടി ആ​ഭ്യ​ന്ത​ര സ്റ്റോ​ക്ക് കു​റ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.