വേങ്ങയിലെ വെ​ട്ടു​ക​ല്ല് ക്വാ​റി​യി​ൽ റവന്യു റെ​യ്ഡ്
Friday, October 23, 2020 1:14 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങ​യി​ൽ അ​ന​ധി​കൃ​ത വെ​ട്ടു​ക​ൽ ക്വാ​റി​യി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി ലോ​റി​ക​ളും ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്തു.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ കോ​ട്ടോ​പ്പാ​ടം ര​ണ്ട് വി​ല്ലേ​ജി​ൽ വേ​ങ്ങ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന വെ​ട്ടു​ക​ൽ ക്വാ​റി​യി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം സ​ബ്ക​ള​ക്ട​റു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ശി​വ​രാ​മ​ൻ, കോ​ട്ടോ​പ്പാ​ടം വി​ല്ലേ​ജ്-​ര​ണ്ടി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ ജെ.​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.