എ​രു​ത്തേ​ന്പ​തി വ​ര​ട്ട​യാ​ർ ക​നാ​ൽ ന​വീ​ക​ര​ണം ഉ​ദ്ഘാ​ട​നം
Friday, October 23, 2020 1:16 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: എ​രു​ത്തേ​ന്പ​തി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജ​ല​ഗ​താ​ഗ​തം നി​ല​ച്ച വ​ര​ട്ട​യാ​ർ ത​ട​യ​ണ​യി​ൽ​നി​ന്നു​ള്ള ക​നാ​ൽ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പൊ​ന്നു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​താ​ബി​ഷ​പ് മാ​ർ പീ​റ്റ​ർ അ​ബീ​ർ അ​ന്തോ​ണി സാ​മി, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി.​വി.​സു​രേ​ഷ് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, സി.​വി​ജ​യ​കു​മാ​രി, കെ.​ക​വി​ത, കെ.​ബാ ബു ​എ​സ്.​സ​ര​സ്വ​തി, എ.​ജെ​യി​ൻ റോ​സി​ലി, ശാ​ന്ത​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ര​ക​ൻ​ക​ള​ത്ത് വ​ര​ട്ട​യാ​ർ ത​ട​യ​ണ​യി​ൽ നി​ന്നു​ള്ള ക​നാ​ൽ ജ​ല​വി​ത​ര​ണ​വും ശു​ചീ​ക​ര​ണ​വു​മി​ല്ലാ​തെ പാ​ഴ്ചെ​ടി​ക​ൾ മൂ​ടി കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. അ​ന്പ​തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ 441 ഹെ​ക്ട​റിൽ വെ​ള്ള​മെ​ത്തി​ക്കാ​നാ​കു​മെ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.