കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമയ്ക്കു കൈമാറി
Sunday, October 25, 2020 11:25 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ഴി​യി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ മു​ക്കാ​ൽ പ​വ​നോ​ളം വ​രു​ന്ന മോ​തി​രം ഉ​ട​മ​യ്ക്കു കൈ​മാ​റി ഫാ​ർ​മേ​ഴ്സ് ക്ള​ബ്ബ് അം​ഗ​ങ്ങ​ൾ മാ​തൃ​ക​യാ​യി.
വെ​ള​ളി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ വാ​ൽ​ക്കു​ള​ന്പ് കൈ​ത്തി​രി ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബം​ഗ​ങ്ങ​ളാ​യ കെ.​കെ.​പൗ​ലോ​സ്, ഷൈ​ജു, ബേ​സി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ധാ​നി ഭാ​ഗ​ത്ത് ക​നാ​ൽ ബ​ണ്ട് റോ​ഡി​ൽ നി​ന്ന് മോ​തി​രം കി​ട്ടി​യ​ത്. ഇ​വ​ർ ഇ​ത് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു. വ​ട​ക്ക​ഞ്ചേ​രി മ​ണ്ണാം​പ​റ​ന്പ് ഇ​ബി​ൻ ഐ​സ​ക്കി​ന്‍റെ മോ​തി​ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
ഇ​ബി​ൻ മോ​തി​രം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​റ​ഞ്ഞ് സ്റ്റേ​ഷ​നി​ലെ​ത്തി. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​ത്തി​രി ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബം​ഗ​ങ്ങ​ൾ ത​ന്നെ മോ​തി​രം കൈ​മാ​റി.