മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി ഷ​മീ​ൽ
Monday, October 26, 2020 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ 76-ാം റാ​ങ്കും ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ൽ 13-ാം റാ​ങ്കും നേ​ടി പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യ ഷ​മീ​ൽ ക​ല്ല​ടി​യെ അ​നു​മോ​ദി​ച്ചു. ചി​ട്ട​യാ​യ പ​ഠ​ന​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​നു കൂ​ട്ടാ​യ​തെ​ന്നും ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശ​നം നേ​ടാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ഷ​മീ​ൽ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ.​പി ഉ​പ​ഹാ​രം ന​ല്കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വോട്ടർപട്ടികയിൽ ക്രമക്കേടെന്ന്

​വ​ട​ക്ക​ഞ്ചേ​രി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വ്യാ​പ​ക​മാ​യ തി​രി​മ​റി​യും ക്ര​മ​ക്കേ​ടും ന​ട​ന്നി​ട്ടു​ള്ള​താ​യി കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു. സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രേ​യും മ​ര​ണ​പ്പെ​ട്ട​വ​രേ​യും ഒ​ഴി​വാ​ക്കാ​ൻ നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടും അ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യോ​ഗം ഉ​ദ്്ഘാ​ട​നം ചെ​യ്ത മു​ൻ മ​ന്തി വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിസിസി അം​ഗം കെ. ​ഗോ​പി​നാ​ഥ​ൻ, ഡി​സിസി ​സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ആ​ണ്ടി​യ​പ്പു , കെ.​യു. അം​ബു​ജാ​ക്ഷ​ൻ, സി. ​പ്രേം​ന​വാ​സ്, കെ. ​ചാ​ത്ത​ൻ , ഡോ. ​അ​ർ​സ​ല​ൻ നി​സ്‌​സാം , വി.​പി. മു​ത്തു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ. ര​വി, കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ , സി.​ജ​യ​രാ​ജ്, പു​തുക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ ഇ​സ്മ​യി​ൽ , ദ​ളി​ത് കോ​ണ്‍​ഗ്ര​സ്‌​് ജി​ല്ല സെ​ക്ര​ട്ട​റി ക​ണ്ണ​ൻ കാ​വ​ശ്ശേ​രി, ഐഎ​ൻടിയുസി ​പ്ര​സി​ഡ​ന്‍റ് കെ. ​ആ​ദം കു​ട്ടി, എ.​ആ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.