ചി​റ്റൂ​ർ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ അ​ഴു​ക്കു​ചാ​ൽ സ്ലാ​ബി​ട്ടു മൂ​ട​ണം
Wednesday, October 28, 2020 12:02 AM IST
ചി​റ്റൂ​ർ: വാ​ഹ​ന​തി​ര​ക്കേ​റി​യ ചി​റ്റൂ​ർ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ കാ​ൽ​ന​ട, ഇ​രു​ച​ക്ര വാ​ഹ​ന​സ​ഞ്ചാ​രി​ക​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യ അ​ഴു​ക്കു​ചാ​ൽ സ്ലാ​ബി​ട്ടു മൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ജം​ഗ്ഷ​നി​ൽ മു​ന്പ് സ്വ​കാ​ര്യ​ബ​സ് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ടു​പേ​ർ​ക്കു ജീ​വ​ഹാ​നി​യും പ​തി​ന​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കു​മേ​റ്റി​രു​ന്നു.
കൂ​ടാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ ജം​ഗ്ഷ​നി​ൽ താ​ലൂക്കാ​ശു​പ​ത്രി, കോ​ട​തി, പോ​ലി​സ് സ്റ്റേ​ഷ​ൻ, സ​പ്ലൈ ഓ​ഫീ​സ്, ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യി എ​ത്താ​റു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നി​ര​വ​ധി​പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ അ​ഴു​ക്കു​ചാ​ലാ​ണ് തു​റ​ന്നു​കി​ട​ക്കു​ന്ന​ത്. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി അ​ഴു​ചാ​ലി​ന​ടു​ത്തു ന​ട​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​തി​യി​ലാ​ണ്. അ​ഴു​ക്കു​ചാ​ൽ മൂടി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് ഗ​താ​ഗ​ത​ത​ട​സ​മാ​കു​മെ​ന്ന​താ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്തൽ. എ​ന്നാ​ൽ അ​ഴു​ക്കു​ചാ​ലി​ൽ സ്ലാ​ബ്ലി​ട്ടു മൂ​ടി കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത​യാ​ക്കു​ക​യും സ്ഥ​ല​ത്തു വാ​ഹ​ന​പാ​ർ​ക്കിം​ഗ് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ, അ​ഞ്ചാം​മൈ​ൽ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ക​യ​റ്റു​ന്ന സ്ഥ​ലം കൂ​ടി​യാണി​ത്. വ​ൻ​അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നു മു​ന്പ് അ​ഴു​ക്കു​ചാ​ലു​ക​ൾ സ്ലാ​ബി​ട്ടു​മൂ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.