നെ​ല്ലു​സം​ഭ​ര​ണം സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, October 28, 2020 12:02 AM IST
പാ​ല​ക്കാ​ട്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു സ്ഥി​രം സം​വി​ധാ​നം വേ​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ കു​ഴ​ൽ​മ​ന്ദം എ​ട​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു​ക​ഴി​ഞ്ഞു ആ​ഴ്ച​ക​ളാ​യി​ട്ടും സം​ഭ​രി​ക്കാ​തെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​യ്ത്തു​ക​ഴി​ഞ്ഞു ആ​ഴ്ച​ക​ളാ​യി​ട്ടും നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് യാ​തൊ​രു​ന​ട​പ​ടി​യും സ​ർ​ക്കാ​ർ കൈ​കൊ​ണ്ടി​ട്ടി​ല്ല. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ വ​ലി​യ നി​രാ​ശ​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ്, ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, ര​മ്യ ഹ​രി​ദാ​സ് എം​പി, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ, വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ മു​ൻ എം​പി, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ഇ​ക്ബാ​ൽ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ത​ങ്ക​പ്പ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി.​രാ​ജേ​ഷ്, പി.​ബാ​ല​ഗോ​പാ​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കൃ​ഷ്ണ​ദാ​സ്, ശ​ബ​രി​ഗി​രീ​ഷ്, പി.​മാ​ധ​വ​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക·ാ​രാ​യ ഫി​റോ​ഷ് ബാ​ബു, സി.​പ്ര​കാ​ശ്, ഐ.​സി.​ബോ​ഷ് തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.