ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് പ​ട്ടാ​ന്പി​യി​ൽ പു​തി​യ​ത് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം
Wednesday, October 28, 2020 12:04 AM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് പ​ട്ടാ​ന്പി​യി​ൽ പു​തി​യ സ​ബ് ഡി​വി​ഷ​ൻ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സൂ​ച​ന. ത​ല​തി​രി​ഞ്ഞ വി​ഭ​ജ​നം​കൊ​ണ്ട് ഒ​രു ഗു​ണ​വു​മു​ണ്ടാ​കി​ല്ലെ​ന്നും വി​ഭ​ജ​നം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പു​തി​യ ഡി​വി​ഷ​ൻ സം​ബ​ന്ധി​ച്ച് ഡി​ജി​പി ഹോം ​സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്കി​യ​താ​യാ​ണ് വി​വ​രം. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി പി ​ഓ​ഫീ​സ് വി​ഭ​ജി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല വ​ള​രെ വി​പു​ല​മാ​ണ്.
ഇ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​മാ​യി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി പി ​റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​മി​തി​ക​ൾ ഏ​റെ​യാ​ണ്.മേ​ല്പ​റ​ഞ്ഞ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​ന്ദ​ർ​ശി​ക്കാ​നും പ​രി​മി​തി​ക​ളു​ണ്ട്. നാ​ട്ടു​കാ​ർ​ക്കും ഇ​തു​മൂ​ലം വ​ള​രെ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ജോ​ലി​ഭാ​രം അ​മി​ത​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു. മേ​ല്പ​റ​ഞ്ഞ രീ​തി​യി​ൽ സ​ബ്ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് പ​ട്ടാ​ന്പി ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​തു​കൊ​ണ്ടു പ്ര​ത്യേ​കി​ച്ച് പ്ര​യോ​ജ​നം ഒ​ന്നും ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല.
പു​തി​യ സ​ബ്ഡി​വി​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ട് ആ​സ്ഥാ​ന​മാ​ക്കി മാ​റ്റി​യാ​ൽ മാ​ത്ര​മേ മാ​ത്ര​മേ ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭ്യ​മാ​കൂ. നി​ല​വി​ൽ ഷൊ​ർ​ണൂ​രി​ന് കീ​ഴി​ലു​ള്ള ചെ​ർ​പ്പു​ള​ശേ​രി, ശ്രീ​കൃ​ഷ്ണ​പു​രം, മ​ണ്ണാ​ർ​ക്കാ​ട്, നാ​ട്ടു​ക​ൽ, ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ഡി​വി​ഷ​ൻ എ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ആ​ലോ​ച​ന. തൃ​ത്താ​ല, ചാ​ലി​ശേ​രി, പ​ട്ടാ​ന്പി, കൊ​പ്പം, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നു​ക​ൾ ഷൊ​ർ​ണൂ​ർ ഡി​വി​ഷ​നി​ൽ നി​ല​നി​ർ​ത്താ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഇ​താ​ണ് പ​ട്ടാ​ന്പി​യാ​ക്കി മാ​റ്റി​യ​ത്. അ​തേ​സ​മ​യം ഇ​പ്പോ​ൾ ന​ട​ത്തു​ന്ന വി​ഭ​ജ​നം​കൊ​ണ്ട് നാ​ട്ടു​കാ​ർ​ക്ക് ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​കീ​ഴി​ലെ എ​ട​ത്ത​നാ​ട്ടു​ക​ര തി​രു​വി​ഴാം​കു​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ, ക​ല്ല​ടി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റോ​ളം യാ​ത്ര ചെ​യ്യ​ണം.
ഒ​രു​ദി​വ​സം വേ​ണം ഇ​വ​ർ​ക്ക് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ വ​ന്നു​പോ​കാ​ൻ. പ​ട്ടാ​ന്പി​യി​ല​ല്ല, മ​ണ്ണാ​ർ​ക്കാ​ട് ആ​സ്ഥാ​ന​മാ​ക്കി വേ​ണം സ​ബ് ഡി​വി​ഷ​ൻ സ്ഥാ​പി​ക്കാ​നെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന ജ​ന​കീ​യാ​വ​ശ്യം.