കു​റു​ക്ക​ത്തി​ക്ക​ല്ലി​ൽ 175 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു
Wednesday, October 28, 2020 12:04 AM IST
അ​ഗ​ളി: പാ​ല​ക്കാ​ട് ഐ.​ബി യും ​ജെ​ഇ​എ​സ് അ​ട്ട​പ്പാ​ടി​യും അ​ഗ​ളി റേ​ഞ്ച് പാ​ർ​ട്ടി​യും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ പാ​ട​വ​യ​ൽ വി​ല്ലേ​ജി​ലെ കു​റു​ക്ക​ത്തി​ക്ക​ല്ല് വ​ന​മേ​ഖ​ല​യി​ൽ നി​ന്നും നൂ​റ്റി​യെ​ഴു​പ​ത്തി​യ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള തൊ​ണ്ണൂ​റ്റി​യൊ​ന്ന് ചെ​ടി​ക​ളും ഒ​രു മാ​സം പ്രാ​യ​മു​ള്ള എ​ണ്‍​പ​ത്തി​നാ​ല് ചെ​ടി​ക​ളു​മാ​ണ് തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ച് ത​ട​ങ്ങ​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടി​രു​ന്ന​ത്.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​നൂ​റ്റി​രു​പ​ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രെ​ജി​നീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ യൂ​ന​സ്, മ​നു, ഷാ​ന​വാ​സ്, മ​ണി​ക്കു​ട്ട​ൻ, സി​ഇ​ഒ പ്ര​ദീ​പ്,ഡ്രൈ​വ​ർ​മാ​രാ​യ വി​ഷ്ണു​ഗി​രി, സ​ത്താ​ർ എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.