വാളയാർ സമരത്തിന് കൂടുതൽ സംഘടനകളുടെ ഐ​ക്യ​ദാ​ർ​ഢ്യം
Thursday, October 29, 2020 12:31 AM IST
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ നീ​തി തേ​ടി പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വ് ന​ട​ത്തു​ന്ന സ​മ​രം ഇ​ന്ന് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഈ ​മാ​സം 31 വ​രെ​യാ​ണ് സ​മ​രം തു​ട​രു​ക. ഇ​ന്ന​ലെ കെഎസ് യു അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യെ​ത്തി.
കെഎസ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം അ​ഭി​ജി​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ജ​യ​ഘോ​ഷ്, എ​ൻ​എ​സ് യുഐ അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, ഡാ​നി​ഷ് ക​രി​ന്പാ​റ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ ക​ണ്ണാ​ടി എ​ന്നി​വ​ർ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കൊ​ണ്ട് ഒ​ക്ടോ​ബ​ർ 31 ഇ​ന്ദി​രാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ രാ​വി​ലെ 10 മ​ണി മു​ത​ൽ ന​വം​ബ​ർ 1ന് ​രാ​വി​ലെ 10 മ​ണി വ​രെ ഉ​പ​വാ​സ​സ​മ​രം അ​നു​ഷ്ഠി​ക്കു​മെ​ന്ന് കെ.​എം അ​ഭി​ജി​ത്ത് പ്ര​ഖ്യാ​പി​ച്ചു.
സ​ത്യാ​ഗ്ര​ഹ​ത്തി​ന് സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​കെ മാ​ധ​വ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ് കു​റു​പ്പ​ത്ത്, ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ ഗാ​ന്ധി​യ​ൻ ഡോ. ​പി.​വി രാ​ജ​ഗോ​പാ​ൽ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു. സ​ത്യാ​ഗ്ര​ഹ സ​മ​ര​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​തും അ​വ​ഗ​ണി​ക്കു​ന്ന​തും ന​ല്ല ഭ​ര​ണ​കൂ​ട ല​ക്ഷ​ണ​മ​ല്ലെ​ന്നും സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​നും സ​മാ​ധാ​നം ഉ​ണ്ടാ​ക്കാ​ൻ ത​യ്യാ​റാ​വ​ണം.
എ​ന്നാ​ൽ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ നീ​തി ന​ട​പ്പി​ലാ​ക്കു​ക യു​ള്ളൂ. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ര​ച്ചി​ൽ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ള​യാ​ർ​കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി എ.​കെ ബാ​ല​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി. ​ആ​ർ പ്ര​ഫു​ൽ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഇ.​പി ന​ന്ദ​കു​മാ​ർ, കെ.​എം പ്ര​തീ​ഷ്, ന​വീ​ൻ വ​ട​ക്ക​ന്ത​റ, ജി. ​ഗോ​കു​ൽ ദാ​സ്, എ. ​അ​നീ​ഷ,് അ​ശോ​ക് പു​ത്തൂ​ർ, എ​ൽ. സു​ഭാ​ഷ്, മു​കേ​ഷ് പ​ള്ള​ത്തേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.