വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Thursday, October 29, 2020 12:33 AM IST
അ​ഗ​ളി: ക​ർ​ഷ​ക​രു​ടെ മേ​ൽ വ​നം​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന ദ്രോ​ഹ​ന​ട​പ​ടി​ക​ൾ ആ​വാ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു എം​പി​യും കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വ​നം​വ​കു​പ്പി​ന്‍റെ ആ​ദി​വാ​സി ക​ർ​ഷ​ക​ഭൂ​മി കൈ​യേ​റ്റ​ത്തി​നെ​തി​രെ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി താ​വ​ള​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടു​വ​ർ​ഷ​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ വ​നം​വ​കു​പ്പ് വ്യാ​പ​ക​മാ​യി ജെ​ണ്ട കെ​ട്ടി ക​ർ​ഷ​ക​ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​ന്നു. മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ല്കാ​തെ​യും സ​ർ​വേ സ്കെ​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ. കോ​വി​ഡ് മാ​ന​ദ​ണ്ഡം നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് വ​നം വ​കു​പ്പി​ന്‍റെ നീ​ക്കം.

3500 ജ​ണ്ട​ക​ൾ കെ​ട്ടു​ന്ന​തി​ന് ആ​ണ് ക​രാ​ർ ന​ല്കി​യി​ട്ടു​ള്ള​ത്. വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട നി​ർ​മാ​ണ​ത്തി​ൽ ത​ന്നെ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് എം​പി വി.​കെ.​ശ്രീ​ക​ണ്ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി.​രാ​ജേ​ഷ്, പി ​ബാ​ല​ഗോ​പാ​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ആ​ർ.​സു​രേ​ഷ്, പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, കെ​പി​സി​സി മെം​ബ​ർ പി.​സി.​ബേ​ബി, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പ​ട്ടി​മാ​ളം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ.​മാ​ത്യു, എം.​ക​ന​ക​രാ​ജ്, മാ​ണി​ക്യ​ൻ പാ​ട​വ​യ​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​സു​കു​മാ​ര​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് അ​ധ്യ​ക്ഷ സ​ലോ​മി ടീ​ച്ച​ർ, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​സി.​ഗാ​ന്ധി, സേ​വാ​ദ​ൾ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി ഇ​മ്മാ​നു​വ​ൽ, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.