എ​ട​ത്ത​നാ​ട്ടു​ക​ര സ്കൂ​ളി​ന് മി​ക​ച്ച പി​ടി​എ ക​മ്മി​റ്റി അ​വാ​ർ​ഡ്
Thursday, October 29, 2020 12:35 AM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പി​ടി​എ ക​മ്മി​റ്റി​ക്കു​ള്ള അ​വാ​ർ​ഡ്.
മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ല​യി​ൽ ര​ണ്ടാം​സ്ഥാ​ന​വു​മാ​ണ് സ്കൂ​ൾ നേ​ടി​യ​ത്. സ​മ്മാ​ന തു​ക​യാ​യി സ്കൂ​ളി​ന് 65,000 രൂ​പ ല​ഭി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​ഫി​റോ​സ്, പി​ടി​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സ​ക്കീ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​റീ​ന, എ​സ് എം​സി. ചെ​യ​ർ​മാ​ൻ സി.​നാ​രാ​യ​ണ​ൻ കു​ട്ടി, പ്രി​ൻ​സി​പ്പാ​ൾ കെ.​കെ.​രാ​ജ്കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​അ​ബ്ദു​നാ​സ​ർ എ​ന്നി​വ​രാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.