പ്ര​ത്യേ​ക വാ​യ്പ
Thursday, October 29, 2020 12:35 AM IST
പാലക്കാട്: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി / പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ഓ​ട്ടോ മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ ഇ​ഓ​ട്ടോ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക വാ​യ്പ ന​ൽ​കു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ വ​രെ ന​ൽ​കു​ന്ന വാ​യ്പ​ക്ക് ആ​റു ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്.
സ​ർ​ക്കാ​ർ സ​ബ്സി​ഡി 30,000 രൂ​പ വ​രെ ല​ഭി​ക്കും. 80 മു​ത​ൽ 90 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ് 3 മ​ണി​ക്കൂ​ർ 55 മി​നി​റ്റ് ചാ​ർ​ജ് ചെ​യ്യു​ന്ന ഒ​രു ബാ​റ്റ​റി​യി​ൽ ല​ഭി​ക്കും. കോ​ർ​പ്പ​റേ​ഷ​ന്‍റെ സ്വ​യം​തൊ​ഴി​ൽ വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ജാ​മ്യ​വ്യ​വ​സ്ഥ​ക​ളും ബാ​ധ​ക​മാ​ണ്.
വാ​യ്പ ആ​വ​ശ്യ​മു​ള്ള​വ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​ട്ടു​പാ​ള​യം സ്ട്രീ​റ്റി​ലെ നൈ​നാ​ൻ കോം​പ്ല​ക്സി​ലു​ള്ള ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മാ​നേ​ജ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2544411.