രാ​ജ​കീ​യ ക​ളി​ക്ക​ളം റെ​ഡി; മാ​രാ​യ​മം​ഗ​ല​ത്തി​ന് അ​ഭി​മാ​ന​മു​ദ്ര
Thursday, October 29, 2020 12:37 AM IST
ഷൊ​ർ​ണൂ​ർ: നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ലു​ക്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മാ​രാ​യ​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ലാ​ണ് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള ക​ളി​ക്ക​ളം നാ​ടി​ന് സ്വ​ന്ത​മാ​യ​ത്. 62 മീ​റ്റ​ർ നീ​ള​വും 42 മീ​റ്റ​ർ വീ​തി​യു​മു​ള്ള​താ​ണ് ഈ ​ഫ്ള​ഡ് ലി​റ്റ് സ്റ്റാ​ൻ​ഡേ​ർ​ഡ് സെ​വ​ൻ​സ് ട​ർ​ഫ് കോ​ർ​ട്ട്.

സ​ർ​ക്കാ​ർ പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ക​ളി​ക്ക​ള​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ ത​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ക​ളി​ക്ക​ള​മെ​ന്ന ഖ്യാ​തി​യും ഈ ​ക​ളി​ക്ക​ള​ത്തി​ന് സ്വ​ന്തം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച 1.26 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ളി​ക്ക​ളം നി​ർ​മി​ച്ച​ത്. ആ​ധു​നി​ക രീ​തി​യി​ലു​ള്ള എ​ല്ലാ സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. മ​ഴ പെ​യ്താ​ൽ പെ​ട്ടെ​ന്ന് മൈ​താ​നി​യി​ൽ​നി​ന്ന് വെ​ള്ളം ഒ​ഴി​വാ​കു​ന്ന രീ​തി​യി​ലാ​ണ് ഡ്രെ​യി​നേ​ജ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൈ​താ​നം ലെ​വ​ൽ ചെ​യ്ത​തി​നു​ശേ​ഷം ഒ​ന്ന​ര ഇ​ഞ്ച് മെ​റ്റ​ലും മു​ക്കാ​ൽ ഇ​ഞ്ച് മെ​റ്റ​ലും ആ​റ് എം​എം മെ​റ്റ​ലും പി​ന്നീ​ട് പാ​റ​പ്പൊ​ടി​യും ഇ​ട്ട​തി​നു​ശേ​ഷ​മാ​ണ് ട​ർ​ഫ് വി​രി​ച്ച​ത്.
ഫ്ള​ഡ്ലി​റ്റ് ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി ഗോ​ൾ പോ​സ്റ്റു​ക​ൾ​ക്ക് പി​ന്നി​ൽ എ​ട്ടു​വീ​ത​വും മ​റ്റ് ര​ണ്ടു​വ​ശ​ങ്ങ​ളി​ൽ 15 വീ​ത​വും പി​ല്ല​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഫു​ട്ബോ​ളി​ൽ താ​ത്പ​ര്യ​വും ക​ഴി​വു​മു​ള്ള കു​ട്ടി​ക​ൾ​ക്കും വ​രും​ത​ല​മു​റ​ക​ൾ​ക്കും കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കും ഈ ​ക​ളി​ക്ക​ളം.

എ​ന്നാ​ൽ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ളി​ക്ക​ള​ത്തി​ൽ ക​ളി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ല്ക്കു​ന്നു.കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തോ​ടെ വ​ല്ല​പ്പു​ഴ​യി​ലേ​യും നെ​ല്ലാ​യ​യി​ലേ​യും ചെ​ർ​പ്പു​ള​ശേ​രി​യി​ലെ​യും ക​ളി​ക്കാ​ർ​ക്ക് പു​റ​മേ സം​സ്ഥാ​ന​ത്തെ ഫു​ട്ബോ​ൾ ക​ളി​യി​ലെ പേ​രെ​ടു​ത്ത പ്ര​മു​ഖ​രും ഈ ​ക​ളി​ക്ക​ള​ത്തി​ൽ ബൂ​ട്ട​ണി​ഞ്ഞ് കാ​ൽ​പ​ന്ത് ക​ളി​ക്കെ​ത്തും.